സ്ട്രീറ്റ്ഫുഡിന് സൊമാറ്റോയുമായി കൈകോര്‍ത്ത് കേന്ദ്രസര്‍ക്കാര്‍
1 min readആറ് നഗരങ്ങളില്‍ സ്ട്രീറ്റ്ഫുഡ് വിതരണത്തിന് വഭവന, നഗരകാര്യ മന്ത്രാലയവും ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോയും പങ്കാളിത്തം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി സ്ട്രീറ്റ് വെന്‍ഡേര്‍സ് ആത്മനിര്‍ഭര്‍ നിധി പദ്ധതിയുടെ ഭാഗമായി, തെരുവിലെ ഭക്ഷണ വില്‍പ്പനക്കാരെ ഫുഡ്-ടെക് പ്ലാറ്റ്ഫോമില്‍ എത്തിക്കുന്നതിനായാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.
ഭോപ്പാല്‍, ലുധിയാന, നാഗ്പൂര്‍, പട്ന, റായ്പൂര്‍, വഡോദര എന്നീ ആറ് നഗരങ്ങളിലായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുന്നത്.