യെസ് ബാങ്കിന് 654 കോടി രൂപയുടെ അറ്റാദായം

കൊച്ചി: യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18.3 ശതമാനം വളര്‍ച്ചയോടെ 654 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 32.9 വളര്‍ച്ചയോടെയും ത്രൈമാസാടിസ്ഥാനത്തില്‍ 31.8 ശതമാനം വളര്‍ച്ചയോടെയും ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 1,296 കോടി രൂപയായി വര്‍ദ്ധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 4.6 ശതമാനം വളര്‍ച്ചയോടെ അറ്റപലിശ വരുമാനം രണ്ടാം പാദത്തില്‍ 2,301 കോടി രൂപയിലെത്തി. അറ്റ പലിശ മാര്‍ജിന്‍ 2.5 ശതമാനമായി വാര്‍ഷികാടിസ്ഥാനത്തില്‍ 10 ബേസിസ് പോയിന്‍റ് വര്‍ദ്ധിച്ചു. പലിശ ഇതര വരുമാനം 1,644 കോടി രൂപയിലെത്തി.