October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വെല്‍നസ് തീമില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ച് യെസ് ബാങ്ക്

1 min read

ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ‘യെസ് ബാങ്ക് വെൽനസ്’, ‘യെസ് ബാങ്ക് വെൽനസ് പ്ലസ്’ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നതിന് ആദിത്യ ബിർള വെൽനസ് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്തത്തില്‍ എത്തിയതായി യെസ് ബാങ്ക് പ്രഖ്യാപിച്ചു.

വീട്, കുട്ടികളുടെ ഹോം-സ്കൂൾ വിദ്യാഭ്യാസം, വീട്ടിൽ നിന്ന് ജോലിചെയ്യൽ, പ്രിയപ്പെട്ടവരുമായും സഹപ്രവർത്തകരുമായുമായുള്ള അകലം എന്നിവ ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം പരിചരണം, മാനസിക, ശാരീരിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നൂതന നടപടിയാണിത്. ആദിത്യ ബിർള മൾട്ടിപ്ലൈ ആപ്പിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് ഇപ്പോൾ കോംപ്ലിമെന്ററി ആരോഗ്യ ആനുകൂല്യങ്ങള്‍ ആസ്വദിക്കാൻ കഴിയും.

  ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ

വാർഷിക ആരോഗ്യ പരിശോധന, ഡോക്ടർ അല്ലെങ്കിൽ കൗൺസിലർ ഹെൽപ്പ്ലൈൻ, ഇൻ-സ്റ്റുഡിയോ അല്ലെങ്കിൽ ഹോം ബെയ്സ്ഡ് വര്‍ക്കൌട്ട്ട്ട് സെഷനുകൾ, വ്യക്തിഗത ഭക്ഷണ പദ്ധതികൾ എന്നിവ മൊബൈൽ ആപ്ലിക്കേഷനില്‍ ലഭ്യമാകും.

 

Maintained By : Studio3