വൈ കോമ്പിനേറ്റര്‍ ഫണ്ടിംഗ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അവസരമൊരുക്കുന്നു
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം മാര്‍ഗനിര്‍ദേശം എന്നിവ നല്കുന്നതും നിക്ഷേപക അവസരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നതും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ മികച്ച ആക്സിലറേറ്റര്‍ പരിപാടികളില്‍ ഒന്നാണിത്.
കെഎസ് യുഎം ന് കീഴിലുള്ള എട്ട് സ്റ്റാര്‍ട്ടപ്പുകള്‍ വൈ സി പരിപാടിയുടെ വിവിധ പതിപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ നടക്കാനിരിക്കുന്ന വൈ സി യുടെ മൂന്ന് മാസത്തെ ആഗോള പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പരിശീലിപ്പിക്കുന്നതിനായി കെഎസ് യുഎം ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിച്ചിരുന്നു.
പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന വൈ സി 9,000ലധികം സ്ഥാപകരുടെ കൂട്ടായ്മയാണ്. 2005 മുതല്‍ 3,500-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വൈ സി ധനസഹായം നല്‍കിയിട്ടുണ്ട്.
അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക: https://www.
രജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.