October 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ ‘യാന’ത്തിന് ഇന്ന് തുടക്കമാകും

1 min read

തിരുവനന്തപുരം: യാത്രയും എഴുത്തനുഭവങ്ങളും സമ്മേളിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ ‘യാന’ത്തിന് ഇന്ന് (ഒക്ടോബര്‍ 17) വര്‍ക്കലയില്‍ തുടക്കമാകും. കേരള ടൂറിസം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് 3.30 ന് വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. യാത്ര, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമാണ് യാനം. ഒക്ടോബര്‍ 19 വരെയാണ് ഫെസ്റ്റിവെല്‍. ഉദ്ഘാടന ചടങ്ങില്‍ വി.ജോയ് എംഎല്‍എ അധ്യക്ഷനാകും. നടിയും ട്രാവല്‍ വ്ളോഗറുമായ അനുമോള്‍ ആണ് മുഖ്യാതിഥി. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, കൗണ്‍സിലര്‍ അജയകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. ഫെസ്റ്റിവെല്‍ ക്യൂറേറ്റര്‍ സബിന്‍ ഇഖ്ബാല്‍ യാനം ആമുഖ വിവരണം നടത്തും. ടൂറിസം സെക്രട്ടറി കെ. ബിജു സ്വാഗതവും ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് നന്ദിയും പറയും. ഉദ്ഘാടന ചടങ്ങിന് ശേഷം വൈകിട്ട് 5 ന് നടക്കുന്ന ‘ഇന്‍ സെര്‍ച്ച് ഓഫ് സ്റ്റോറീസ് ആന്‍ഡ് കാരക്ടേഴ്സ്’ എന്ന ആദ്യ സെഷനില്‍ ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, എഴുത്തുകാരി കെ.ആര്‍ മീര, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 6.30 ന് പ്രസിദ്ധ സിനിമാ പിന്നണി ഗായകന്‍ ഷഹബാസ് അമന്‍റെ നേതൃത്വത്തില്‍ ‘ഷഹബാസ് പാടുന്നു’ എന്ന സംഗീത പരിപാടി നടക്കും. ‘സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്’ എന്നതാണ് ഫെസ്റ്റിവെലിന്‍റെ കേന്ദ്രപ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ട്രാവല്‍ വ്ളോഗര്‍മാര്‍, ട്രാവല്‍ ജേര്‍ണലിസ്റ്റുകള്‍, ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും മേളയെ വ്യത്യസ്തമാക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രഭാഷകരുടെ ശ്രദ്ധേയ നിരയാണ് യാനം ഫെസ്റ്റിലുള്ളത്. ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാര്‍, കലാകാരന്‍മാര്‍, ഡോക്യുമെന്‍ററി സംവിധായകര്‍, വ്ളോഗര്‍മാര്‍, സാഹസികസഞ്ചാരികള്‍, പാചകരംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ ഫെസ്റ്റിവെലിന്‍റെ ഭാഗമാകും. എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കിയുള്ള ഈ ഉദ്യമം ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളമെന്ന ഡെസ്റ്റിനേഷനെ വ്യത്യസ്തമായി അടയാളപ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്. എഴുത്ത്, ഫേട്ടോഗ്രഫി എന്നീ വിഷയങ്ങളില്‍ പരിശീലന കളരികളും യാനത്തിന്‍റെ ഭാഗമായി നടക്കും. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് യാനം ഫെസ്റ്റിവെല്‍. രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങള്‍ക്കും: keralatourism.org/yaanam.

  സംസ്ഥാനത്ത് വനിത വ്യവസായ പാർക്ക് സ്ഥാപിക്കും

 

Maintained By : Studio3