Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബെസെല്‍ രഹിത ഡിസൈനുമായി മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന്‍

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]ഇന്ത്യയിലെ വില 23,999 രൂപ. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി സ്റ്റുഡിയോ, മി റീട്ടെയ്ല്‍ പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും [/perfectpullquote]

മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2019 ല്‍ പുറത്തിറക്കിയ മി ടിവി 4എ 40 മോഡലിന്റെ അപ്‌ഗ്രേഡ് എന്ന നിലയിലാണ് ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ടിവി വരുന്നത്. ബെസെല്‍ രഹിത ഡിസൈന്‍ ലഭിച്ചതാണ് മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന്‍. സ്‌ക്രീന്‍ ബോഡി അനുപാതം 93.7 ശതമാനമാണ്. പുതിയ ഡിസൈന്‍ ലഭിച്ചത് മാറ്റിനിര്‍ത്തിയാല്‍, മി ടിവി 4എ 40 മോഡലുമായി മിക്കവാറും സമാനമാണ് പുതിയ ഉല്‍പ്പന്നം.

ഇന്ത്യയിലെ വില 23,999 രൂപയാണ്. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി സ്റ്റുഡിയോ, മി റീട്ടെയ്ല്‍ പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. എന്നാല്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചാകും ലഭ്യത. ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. 2019 സെപ്റ്റംബറില്‍ 17,999 രൂപ വില നിശ്ചയിച്ചാണ് മി ടിവി 4എ 40 അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ 22,999 രൂപയാണ് വില.

ആന്‍ഡ്രോയ്ഡ് ടിവി 9.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് മുകളിലായി കമ്പനിയുടെ ‘എന്‍ഹാന്‍സ്ഡ് വേര്‍ഷന്‍’ പാച്ച്‌വോള്‍ പ്രവര്‍ത്തിക്കും. യൂണിവേഴ്‌സല്‍ സെര്‍ച്ച്, കിഡ്‌സ് മോഡ്, സെലിബ്രിറ്റി വാച്ച്‌ലിസ്റ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കുന്നതാണ് ഈ ഇന്റര്‍ഫേസ്. 178 ഡിഗ്രി വ്യൂവിംഗ് ആംഗിളുകള്‍, ഷവോമിയുടെ സ്വന്തം വിവിഡ് പിക്ച്ചര്‍ എന്‍ജിന്‍ (വിപിഇ) സാങ്കേതികവിദ്യ എന്നിവ സഹിതം 40 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. ഡിടിഎസ് എച്ച്ഡി സപ്പോര്‍ട്ട് ചെയ്യുന്നതും ആകെ 20 വാട്ട് സ്റ്റീരിയോ സൗണ്ട് ലഭിക്കുന്നതുമായ 10 വാട്ട് വീതമുള്ള രണ്ട് സ്പീക്കറുകള്‍ ലഭിച്ചു.

ക്വാഡ് കോര്‍ ആംലോജിക് കോര്‍ട്ടക്‌സ് എ53 സിപിയു കരുത്തേകുന്നതാണ് മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന്‍. മാലി 450 ജിപിയു കൂടെ നല്‍കി. 1 ജിബി ഡിഡിആര്‍ റാം, 8 ജിബി ഇഎംഎംസി സ്റ്റോറേജ് ലഭിച്ചു. വൈഫൈ 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് 4.2, രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍, മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ (ഇതിലൊന്ന് ആര്‍ക്ക് സപ്പോര്‍ട്ട് സഹിതം), ഒരു ഈതര്‍നെറ്റ് പോര്‍ട്ട്, എസ്/പിഡിഐഎഫ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

വിവിധ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ എളുപ്പം ഉപയോഗിക്കുന്നതിന് പ്രത്യേക കീകള്‍ നല്‍കിയതാണ് റിമോട്ട് കണ്‍ട്രോള്‍. ‘മി ക്വിക്ക് വേക്ക്’ സ്മാര്‍ട്ട് ടിവിയുടെ പ്രീലോഡഡ് സവിശേഷതയാണ്. അഞ്ച് സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ ടിവി ഓണ്‍ ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. മി സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ നിയന്ത്രിക്കുന്നതിന് ‘മി ഹോം’ ആപ്പ് ഉപയോഗിക്കാം. ആകെ 5.48 കിലോഗ്രാമാണ് ടെലിവിഷന്റെ ഭാരം.

Maintained By : Studio3