October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ സ്‌ക്രീന്‍ഷോട്ട് ടൂള്‍ അവതരിപ്പിച്ചു

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ക്രോം 91 അപ്‌ഡേറ്റിന്റെ ഭാഗമാണ് പുതിയ ടൂള്‍ എന്ന് തോന്നുന്നു  

മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ബില്‍റ്റ് ഇന്‍ സ്‌ക്രീന്‍ഷോട്ട് ടൂള്‍ അവതരിപ്പിച്ചു. ഷെയറിംഗ് മെനുവിലാണ് പുതിയ ഓപ്ഷന്‍ കാണാനാകുന്നത്. ഷെയറിംഗ് മെനുവിലെ താഴത്തെ വരിയില്‍ കോപ്പി ലിങ്ക്, സെന്‍ഡ് ടു യുവര്‍ ഡിവൈസസ്, ക്യുആര്‍ കോഡ്, പ്രിന്റ് എന്നീ ഓപ്ഷനുകളുടെ കൂടെയാണ് പുതുതായി സ്‌ക്രീന്‍ഷോട്ട് ടൂള്‍ നല്‍കിയത്.

  വരിന്ദേര കണ്‍സ്ട്രക്ഷന്‍സ് ഐപിഒയ്ക്ക്

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ക്രോം 91 അപ്‌ഡേറ്റിന്റെ ഭാഗമാണ് പുതിയ ടൂള്‍ എന്ന് തോന്നുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ‘ഷെയറിംഗ് മെനു’വിലാണ് ഇപ്പോള്‍ സ്‌ക്രീന്‍ഷോട്ട് ടൂള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ വെബ്‌പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതും മറ്റും എളുപ്പമായി.

ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരുടെ ‘ഷെയറിംഗ് മെനു’ പുന:ക്രമീകരിച്ചു. ഇപ്പോള്‍ മൂന്ന് വരികളാണ് കാണാന്‍ കഴിയുന്നത്. മുകളിലെ വരിയില്‍ പേജിന്റെ പേര്, യുആര്‍എല്‍, നിലവിലെ വെബ്‌പേജിന്റെ ഫാവിക്കോണ്‍ എന്നിവ നല്‍കി. നടുവിലെ വരിയില്‍ യൂസറുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പ്രമുഖ സോഷ്യല്‍ ആപ്പുകള്‍ ഉള്‍പ്പെടുത്തി. താഴത്തെ വരിയിലാണ് പുതുതായി സ്‌ക്രീന്‍ഷോട്ട് കൂടാതെ കോപ്പി ലിങ്ക്, സെന്‍ഡ് ടു യുവര്‍ ഡിവൈസസ്, ക്യുആര്‍ കോഡ്, പ്രിന്റ് എന്നീ ഓപ്ഷനുകള്‍ കാണുന്നത്.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

സ്‌ക്രീന്‍ഷോട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മുകളിലെ അഡ്രസ് ബാര്‍ ഉള്‍പ്പെടെ മുഴുവന്‍ വെബ്‌പേജിന്റെയും സ്‌ക്രീന്‍ഷോട്ട് ഗൂഗിള്‍ ക്രോം ആപ്പ് എടുക്കും. ഇതേതുടര്‍ന്ന് നിങ്ങള്‍ക്ക് മുന്നില്‍ സ്‌ക്രീനിന് താഴെയായി ക്രോപ്പ്, ടെക്സ്റ്റ്, ഡ്രോ എന്നീ മൂന്ന് ഓപ്ഷനുകള്‍ തെളിയും. വേണ്ടതുപോലെ സ്‌ക്രീന്‍ഷോട്ട് ക്രോപ്പ് ചെയ്യുന്നതിനാണ് ആദ്യ ഓപ്ഷന്‍. രണ്ടാമത്തെ ഓപ്ഷന്‍ അനുസരിച്ച് സ്‌ക്രീന്‍ഷോട്ട് ഇമേജില്‍ ടെക്‌സ്റ്റ് ചേര്‍ക്കാന്‍ കഴിയും. ഡ്രോ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വിരല്‍ ഉപയോഗിച്ച് സ്‌ക്രീന്‍ഷോട്ടില്‍ വരയ്ക്കാം. ബ്രഷിന്റെ വലുപ്പം മാറ്റാനും സാധിക്കും. നിറങ്ങളും തെരഞ്ഞെടുക്കാം.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

സ്‌ക്രീന്‍ഷോട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയശേഷം സ്‌ക്രീനിന്റെ മുകളിലെ വലതുമൂലയിലെ നെക്സ്റ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത മൂന്ന് ഓപ്ഷനുകള്‍ ലഭിക്കും. ഷെയര്‍ ദിസ് സ്‌ക്രീന്‍ഷോട്ട്, സേവ് ടു ഡിവൈസ് ഓണ്‍ലി, ഡിലീറ്റ് എന്നിവയാണ് ഈ ഓപ്ഷനുകള്‍.

Maintained By : Studio3