Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021ല്‍ ആഗോള വ്യാപാരം 8% വളരും: ഡബ്ല്യുടിഒ

വ്യാപാര വളര്‍ച്ച 2022 ല്‍ 4 ശതമാനത്തിലേക്ക് പരിമിതപ്പെടും

ജെനീവ: കോവിഡ് 19 മഹാമാരി സൃഷ്ടിച്ച ആഘാതത്തിനു ശേഷം ആഗോള വ്യാപാരം ശക്തവും എന്നാല്‍ അസമവുമായ വീണ്ടെടുക്കലിന് തുടക്കമിട്ടതായി ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) നിരീക്ഷിക്കുന്നു. ആഗോളതലത്തില്‍ ചരക്കുവ്യാപാരം ഈ വര്‍ഷം 8 ശതമാനം വര്‍ദ്ധിക്കുമെന്ന് ഡബ്ല്യുടിഒ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ ചരക്ക് വ്യാപാരം പ്രതീക്ഷിച്ചതിലും വേഗത്തില്‍ വികസിച്ചതോടെ ലോക വ്യാപാരത്തില്‍ പെട്ടെന്ന് വീണ്ടെടുക്കാനുള്ള സാധ്യത മെച്ചപ്പെട്ടു.

‘2020 ല്‍ 5.3 ശതമാനം ഇടിവ് നേരിട്ടതിന് ശേഷം 2021 ല്‍ ലോക വ്യാപാര വ്യാപാരത്തിന്‍റെ അളവ് എട്ട് ശതമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, മുമ്പ് കണക്കാക്കിയതിനേക്കാള്‍ ചെറിയ കുറവാണിത്, ‘ ഡബ്ല്യുടിഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയ രാജ്യമാണ് ചൈനയെന്ന് ലോക വ്യാപാര സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 14.7 ശതമാനം വിഹിതമാണ് കയറ്റുമതിയില്‍ ചൈനയ്ക്കുള്ളത്. യുഎസിന് പിന്നില്‍ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരും ചൈനയാണ്. 11.5 ശതമാനം വിഹിതമാണ് ഇറക്കുമതിയില്‍ ചൈനയ്ക്കുള്ളത്.

വ്യാപാര വളര്‍ച്ച 2022 ല്‍ 4 ശതമാനത്തിലേക്ക് പരിമിതപ്പെടും. കോവിഡ് 19ന്‍റെ പ്രത്യാഘാതങ്ങള്‍ തുടര്‍ന്നും കാണാനാകുമെന്നാണ് ഡബ്ല്യുടിഒ പറയുന്നത്. കാരണം ഈ വികാസത്തിന്‍റെ വേഗത പരിമിതമായതിനാല്‍ മൊത്തം വ്യാപാരം പ്രീ പാന്‍ഡെമിക് പ്രവണതയുടെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടിയിരുന്നതിനേക്കാള്‍ ഏറെ താഴെയാകും

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം
Maintained By : Studio3