Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘മ്യൂട്ട് വീഡിയോ’ ഫീച്ചറുമായി വാട്‌സ്ആപ്പ്

തല്‍ക്കാലം വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ബീറ്റ യൂസര്‍മാര്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്

കാലിഫോര്‍ണിയ: മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിന് മുമ്പ് വീഡിയോകള്‍ നിശബ്ദമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അവതരിപ്പിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. തല്‍ക്കാലം വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ബീറ്റ യൂസര്‍മാര്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുന്നതെന്ന് ഡബ്ല്യുഎബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ എല്ലാവര്‍ക്കുമായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബീറ്റ യൂസര്‍മാര്‍ക്കായി 2.21.3.13 വേര്‍ഷന്‍ അപ്‌ഡേറ്റാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. വീഡിയോകള്‍ നിശബ്ദമാക്കാന്‍ കഴിയുന്ന ടോഗിള്‍ ഉള്‍പ്പെടുന്നതാണ് ഈ അപ്‌ഡേറ്റ്. വീഡിയോകളുടെ നീളം കുറയ്ക്കുക, വീഡിയോ സംബന്ധിച്ച കുറിപ്പ് ചേര്‍ക്കുക, സ്റ്റിക്കറുകള്‍ തുടങ്ങി മറ്റ് എഡിറ്റിംഗ് ഓപ്ഷനുകള്‍ കൂടി ലഭ്യമാക്കുന്നതാണ് ഈ ടോഗിള്‍. ആദ്യം ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കാണ് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. ഐഒഎസ്, വെബ് യൂസര്‍മാര്‍ക്കായി വൈകാതെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

  കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 4.3 ലക്ഷം കോടി രൂപയുടെ കാർഷിക കയറ്റുമതി

പുതിയ ഫീച്ചര്‍ സംബന്ധിച്ച ആദ്യ സൂചന 2020 നവംബറില്‍ പുറത്തുവന്നിരുന്നു. ആ സമയത്ത് ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു വാട്‌സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകളും മാറ്റങ്ങളും നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഡബ്ല്യുഎബീറ്റഇന്‍ഫൊ.

Maintained By : Studio3