നെറ്റ്വര്‍ക്ക് സേവനങ്ങൾ മെച്ചപ്പെടുത്തി വി
കൊച്ചി: ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി ടെലികോം ബ്രാന്‍ഡ് ആയ വി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ്വര്‍ക്ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ കൂടുതല്‍ മെച്ചപ്പെട്ട അനുഭവവും അതിവേഗവും ലഭിക്കും. കഴിഞ്ഞ 2-3 മാസങ്ങളില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള 900 മെഗാഹെര്‍ട്ട്സ് സ്പെക്ട്രമാണ് കേരളത്തിലെ 950-ല്‍ ഏറെ സൈറ്റുകളിലായി അധികമായി സ്ഥാപിച്ചത്. ഇതിനു പുറമെ സംസ്ഥാനത്തെ 2500-ല്‍ ഏറെ സൈറ്റുകളില്‍ ശേഷിയും വര്‍ധിപ്പിച്ചു. കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, മറ്റ് വലിയ പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ വി ഉപഭോക്താക്കള്‍ക്ക് വീടുകളിലും വാണിജ്യ സ്ഥലങ്ങളിലും ഉയര്‍ന്ന വ്യക്തതയുള്ള വോയ്സും ഡാറ്റയും ലഭിക്കുന്നുണ്ട്. ഇന്‍ഡോറിലും തിരക്കേറിയ പ്രദേശങ്ങളിലും ഇതു ലഭ്യമാണ്. കേരളത്തിലെ തങ്ങളുടെ ശേഷി വര്‍ധിപ്പിച്ചത് തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഉന്നത തലങ്ങളിലുള്ള അനുഭവം ലഭ്യമാക്കുകയും സുഗമമായ കണക്ടിവിറ്റിക്കായുള്ള ശക്തമായ നെറ്റ്വര്‍ക്ക് നല്‍കുകുയം ചെയ്യും. ജോലി, പഠനം, സോഷ്യലൈസ്, വിനോദം, ഇ-കോമേഴ്സ് ആയാലും മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിങ്ങനെ ഏതായാലും വി നെറ്റ്വര്‍ക്കിലൂടെ ഇതു ലഭ്യമാകുമെന്ന് വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ ശാന്താറാം പറഞ്ഞു.