വിവോയുടെ പുതിയ ഫോണ്‍ വൈ31
6 ജിബി റാം, 128 ജിബി റോം വേരിയന്റിന് 16,490 രൂപയാണ് വില. ഒരു ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും
ന്യൂഡെല്‍ഹി: വിവോ വൈ31 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ സ്‌പെസിഫിക്കേഷനുകള്‍, നിരവധി ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ഡിവൈസ് വരുന്നത്.
6 ജിബി റാം, 128 ജിബി റോം വേരിയന്റിന് 16,490 രൂപയാണ് വില. ഒരു ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. റേസിംഗ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. വിവോ ഇന്ത്യ ഇ സ്റ്റോര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം, പാര്‍ട്ണര്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം.
6.58 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഡിസ്‌പ്ലേയുടെ അടിയില്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 എസ്ഒസി പ്രവര്‍ത്തിക്കുന്നു. ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് അനുഭവം ലഭിക്കുന്നതിന് ആന്‍ഡ്രോയ്ഡ് 11 നല്‍കി. ഫണ്‍ടച്ച് ഒഎസ് 11 ആന്‍ഡ്രോയ്ഡ് സ്‌കിന്‍ ആയി പ്രവര്‍ത്തിക്കുന്നു.
48 മെഗാപിക്‌സല്‍ എഐ ട്രിപ്പിള്‍ റിയര്‍ കാമറ സംവിധാനമാണ് വിവോ വൈ31 സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. ‘അള്‍ട്രാ സ്റ്റേബിള്‍ വീഡിയോകള്‍’ ലഭിക്കുന്നതിന് പിറകിലെ കാമറയില്‍ ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ (ഇഐഎസ്) സാങ്കേതികവിദ്യ പ്രയോഗിച്ചു. മിഴിവേകുന്ന സെല്‍ഫികള്‍ക്കായി മുന്നില്‍ 16 മെഗാപിക്‌സല്‍ കാമറ നല്‍കി.
5000 എംഎഎച്ച് ബാറ്ററി പാക്കാണ് നല്‍കിയത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സവിശേഷതയാണ്. വൈഫൈ, ബ്ലൂടൂത്ത് ഉള്‍പ്പെടെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ലഭ്യമായിരിക്കും.