January 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിനേഷന്‍: കേന്ദ്രം ഏകീകൃത നയം സ്വീകരിക്കണം

ജയ്പൂര്‍: 18, 45, 60 എന്നീ വയസുകള്‍ക്ക് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് ഏകീകൃത നയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം ന്ടന്ന മന്ത്രി സഭായോഗവും അംഗീകരിച്ചിരുന്നു. നിലവില്‍ വാക്സിന്‍ നല്‍കിക്കൊണ്ടിരിക്കുന്ന മെഡിക്കല്‍ സ്റ്റാഫുകള്‍ തന്നെ 18, 45, 60 വയസ് പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുമെന്ന് ഗെഹ്ലോട്ട് കത്തില്‍ പറയുന്നു. അതിനാല്‍ യുവാക്കള്‍ക്ക് വാക്സിനുകള്‍ക്ക് പണം ഈടാക്കുന്നത് അനീതിയാണെന്നും മറ്റ് കാറ്റഗറി പൗരന്മാര്‍ക്ക് സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

  ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതി: മില്‍മയും കേരളാ ബാങ്കും ഒരുമിക്കുന്നു

രാജ്യത്ത് നിശ്ചയിച്ചിട്ടുള്ള വാക്സിനുകളുടെ വിവിധ ചെലവുകളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു. കേന്ദ്ര, സംസ്ഥാന തലത്തില്‍ ഒരു വാക്സിനായി വ്യത്യസ്ത വിലകള്‍ നിശ്ചയിക്കുന്നത് യോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി സമയത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും കാരണം പ്രതിരോധ കുത്തിവയ്പ്പിനായി അധിക ഫണ്ട് ചെലവഴിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സാധാരണക്കാരെ കുഴപ്പത്തിലാക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3