November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ നാല് കോടിയലധികം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെച്ചു കേന്ദ്രം

1 min read

മൊത്തത്തില്‍ 4,11,55,978 വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19നെതിരെ പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം നാല് കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൊത്തത്തില്‍ 4,11,55,978 വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. ദേശവ്യാപക വാക്‌സിനേഷന്‍ യജ്ഞത്തിന്റെ 63ാം ദിവസമായ വെള്ളിയാഴ്ച മാത്രം 18,16,161 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

മൊത്തത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ 76,86,920 പേര്‍ ആദ്യ ഡോസ് എടുത്ത ആരോഗ്യ പ്രവര്‍ത്തകരും 47,69,469 പേര്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കവരും ആണ്. വാക്‌സിന്‍ എടുത്ത 79,10,529 പേര്‍ ഒരു ഡോസ് എടുത്ത മുന്‍നിര പോരാളികളും 23,16,922 പേര്‍ രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കിയ മുന്‍നിര പോരാളികളുമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള 1,53,78,622 ആളുകളും ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. 45നും അറുപതിനുമിടയില്‍ പ്രായമുള്ള, ഗുരുതര രോഗങ്ങളുള്ള 30,93,516 പേരും ഇതുവരെ വാക്്‌സിനെടുത്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ജനുവരി പതിനാറിനാണ് ഇന്ത്യയില്‍ കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കിയത് ഫെബ്രുവരി ഒന്നിന് ആരംഭിച്ച രണ്ടാംഘട്ടത്തില്‍ മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഈ മാസം തുടക്കത്തില്‍ ആരംഭിച്ച മൂന്നാഘട്ടത്തില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗമുള്ള 45 വയസ് പിന്നിട്ടവര്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചു.

Maintained By : Studio3