കോവിഡ്-19 വാക്സിന്‍ രജിസ്ട്രേഷന്‍ ഡ്രൈവുമായി യു എസ് ടി
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ കമ്പനിയായ യു എസ് ടി ‘കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ഡ്രൈവ് ‘ സംഘടിപ്പിച്ചു. യു എസ് ടി യുടെ കളര്‍ റോസ് സംരംഭത്തിലെ ജീവനക്കാരുടെ മുന്‍കൈയില്‍ ആലംകോട് സ്കൂളിലാണ് ആദ്യത്തെ രജിസ്ട്രേഷന്‍ പരിപാടി നടന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ നടന്ന പരിപാടിയില്‍ ജീവനക്കാരും അധ്യാപകരും പങ്കാളികളായി.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ മുതല്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ സമയം ബുക്ക് ചെയ്യുന്നതു വരെയുള്ള മുഴുവന്‍ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യ ദിവസം മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെ നൂറു കണക്കിന് രജിസ്ട്രേഷനുകള്‍ നടന്നു. വരും ദിവസങ്ങളിലും പരിപാടി സംഘടിപ്പിക്കും.