ഉണ്ണീസ് ബ്രാന്‍ഡ് അച്ചാറുകളും കറി പൗഡറും വിപണിയില്‍
കൊച്ചി : മുവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളേവര്‍ സേവര്‍ കമ്പനിയുടെ ഉണ്ണീസ് ബ്രാന്‍ഡ് അച്ചാറുകളും കറി പൗഡറുകളും വിപണിയിലെത്തി. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് അച്ചാറുകള്‍ വിപണിയില്‍ ഇറക്കിയത്.
കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.എസ് രാജീവ്, ഡയറക്ടര്‍മാരായ കെ.പി.രാജേഷ്, പ്രവീണ്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. 20 വര്‍ഷമായി മുവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണീസ് ബേക്കറിയാണ് ഫ്ളേവര്‍ സേവര്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍.