February 12, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏപ്രില്‍ റിപ്പോര്‍ട്ട് : തൊഴിലില്ലായ്മ നിരക്ക് 8%, 7.35 മില്യണ്‍ പേര്‍ക്ക് ജോലി നഷ്ടമായി

1 min read

ഏപ്രിലില്‍ തൊഴില്‍ നഷ്ടപ്പെട്ട 7.35 ദശലക്ഷം ആളുകളില്‍ 6 ദശലക്ഷവും കാര്‍ഷിക മേഖലയില്‍ നിന്നാണ്

ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ കര്‍ശനമായ കര്‍ശനമായ നിയന്ത്രണങ്ങളിലേക്കും ലോക്ക്ഡൗണുകളിലേക്കും നീങ്ങിയതോടെ ഏപ്രിലില്‍ രാജ്യത്തെ തൊഴില്‍ അന്തരീക്ഷം കൂടുതല്‍ മോശമായി. തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 6.5 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ എട്ട് ശതമാനമായി ഉയര്‍ന്നു. തൊഴില്‍ നിരക്ക് മാര്‍ച്ചിലെ 37.6 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 36.8 ശതമാനമായി കുറഞ്ഞുവെന്നും സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

‘തൊഴില്‍ ശക്തി 2021 ഏപ്രിലില്‍ 1.1 ദശലക്ഷം കുറഞ്ഞ് ഏപ്രിലില്‍ 424.6 ദശലക്ഷമായി. തൊഴിലിനായി ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ഇതില്‍ വലിയൊരു പങ്ക് ആളുകളും തൊഴില്‍ നേടുന്നതില്‍ വൈഷമ്യം നേരിട്ടു,’ സിഎംഐഇ ചീഫ് മഹേഷ് വ്യാസ് ഒരു ലേഖനത്തില്‍ പറഞ്ഞു. ഭാഗിക ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും തൊഴില്‍ ലഭ്യതയെ ബാധിച്ചിട്ടുണ്ടാകാം. എങ്കിലും വലിയ അളവില്‍ തൊഴില്‍ നല്‍കാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല എന്നതാണ് തൊഴില്‍ വിപണിയിലെ സമ്മര്‍ദത്തിന് പ്രധാന കാരണമെന്നും വ്യാസ് കൂട്ടിച്ചേര്‍ത്തു.

  ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുടെ 80 ശതമാനവും നയിക്കുന്നത് വനിതകൾ

തൊഴിലിന് തയാറായുള്ളവരുടെ എണ്ണത്തില്‍ 1.1 ദശലക്ഷം ഇടിവാണ് ഉണ്ടയതെങ്കില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ 7.35 ദശലക്ഷം കുറവുണ്ടായെന്ന് സിഎംഐഇ കണക്കാക്കുന്നു. മാര്‍ച്ചിലെ 398 ദശലക്ഷത്തില്‍ നിന്ന് ഏപ്രിലില്‍ 390.79 ദശലക്ഷമായി തൊഴിലെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു.

ജോലിചെയ്യാന്‍ സന്നദ്ധരും സജീവമായി ജോലി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ സാധിക്കാത്തവരുമായ ആളുകളുടെ എണ്ണം 6.2 ദശലക്ഷം വര്‍ധിച്ച് ഏപ്രിലില്‍ 33.9 ദശലക്ഷമായി. മാര്‍ച്ചിലിത് 27.7 ദശലക്ഷം ആയിരുന്നു.

തൊഴില്‍ പങ്കാളിത്ത നിരക്കിലെ ഇടിവിന് ഭാഗിക ലോക്ക്ഡൗണുകള്‍ക്ക് കാരണമായിട്ടുണ്ട്. എങ്കിലും തൊഴില്‍ കുറയുന്നത് അതുമായി ചേര്‍ത്തുവെക്കാനാകില്ല. തൊഴില്‍ നഷ്ടങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷിക മേഖലയില്‍ നിന്നുള്ളതാണ്. ഏപ്രിലില്‍ തൊഴില്‍ നഷ്ടപ്പെട്ട 7.35 ദശലക്ഷം ആളുകളില്‍ 6 ദശലക്ഷവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. ഏപ്രിലില്‍ പൊതുവേ കാര്‍ഷിക മേഖലയിലെ തൊഴിലുകള്‍ കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  സന്ദീപ് കുമാര്‍ ഐഎഎസ് ടെക്നോപാര്‍ക്ക് സിഇഒ

പ്രതിദിന കൂലിത്തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും വിഭാഗത്തില്‍ ഏപ്രിലില്‍ 0.2 ദശലക്ഷം പേരുടെ തൊഴില്‍ നഷ്ടം ഉണ്ടായി. ശമ്പളക്കാരായ ജീവനക്കാര്‍ക്ക് ഏപ്രിലില്‍ 3.4 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം മാസമാണ് തൊഴില്‍ വിഭാഗത്തില്‍ ഇടിവുണ്ടായത്. ശമ്പള അടിസ്ഥാനത്തിലുള്ള തൊഴിലുകളിലെ നഷ്ടം പ്രധാനമായും ഗ്രാമീണ ഇന്ത്യയിലാണ്.
കോവിഡ് -19 ന്‍റെ രണ്ടാം തരംഗം സാമ്പത്തിക വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തിയതിനാല്‍ 2021-22 കാലഘട്ടത്തില്‍ തൊഴില്‍മേഖലയുടെ സാധ്യതകള്‍ മങ്ങിയതായി വ്യാസ് പറഞ്ഞു.

Maintained By : Studio3