അള്‍ട്രാടെക്കിന്റെ അറ്റാദായം ഇരട്ടിയായി
അള്‍ട്രാടെക് സിമന്റിന്റെ ഏകീകൃത അറ്റാദായം ഡിസംബര്‍ പാദത്തില്‍ 1,584 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഈ ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനി 711 കോടി രൂപ ഈയിനത്തില്‍ രേഖപ്പെടുത്തിയിരുന്നു. മൂന്നാം പാദത്തില്‍ അറ്റവില്‍പ്പന 12,254 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന. ഡിമാന്‍ഡ് സ്ഥിരത, വിതരണ ശൃംഖലയുടെ തിരിച്ചുവരവ്, ചെലവുകളിലെ കാര്യക്ഷമത വര്‍ധിച്ചത് എന്നിവയെല്ലാം ഇതില്‍ പങ്കുവഹിച്ചു.