യുഎഇയിലെ ടെലികോം വരിക്കാരുടെ എണ്ണം 2020ല്‍ 21.9 ദശലക്ഷമായി
1 min readമൊബീല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 16.820 ദശലക്ഷമായി കൂടി
ദുബായ്: യുഎഇയിലെ ടെലികോം വരിക്കാരുടെ എണ്ണം 2020ല്‍ 21.929 ദശലക്ഷം ആയി വര്‍ധിച്ചു. മൊബീല്‍ ഫോണ്‍, ലാന്‍ഡ്‌ലൈന്‍, ഇന്റെര്‍നെറ്റ് എന്നിവയുള്‍പ്പടെയാണിത്. മൊബീല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 16.820 ദശലക്ഷമായി. മൊത്തം ടെലികോം വരിക്കാരുടെ 76.2 ശതമാനം മൊബീല്‍ ഫോണ്‍ വരിക്കാരാണെന്ന് രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷന്‍സ് ഡിജിറ്റല്‍ ഗവണ്‍മെന്റ് ററെഗുലേറ്ററി അതോറിട്ടി വ്യക്തമാക്കി.
13.17 ദശലക്ഷം ആളുകള്‍ പ്രീ-പെയ്ഡ് ഉല്‍പ്പന്നങ്ങളാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. അതേസമയം 3.64 ദശലക്ശം ആളുകള്‍ പോസ്റ്റ്-പെയ്ഡ് പ്ലാനുകളും സബ്‌സ്‌ക്രൈബ് ചെയ്തു. 2.98 ദശലക്ഷം ആളുകള്‍ ഇന്റെര്‍നെറ്റ് വരിക്കാരായി. പകര്‍ച്ചവ്യാധിക്കാലത്ത് കൂടുതല്‍ ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ലോകമെമ്പാടും മൊബീല്‍, ടിവി സേവനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചത് ടെലികോം കമ്പനികള്‍ക്ക് നേട്ടമായി.