ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്കായി റേസിംഗ് എക്സ്പീരിയന്‍സ് സംഘടിപ്പിച്ചു
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫാക്റ്ററി റേസിംഗ് ടീമായ ടിവിഎസ് റേസിംഗാണ് പരിപാടി സംഘടിപ്പിച്ചത്
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫാക്റ്ററി റേസിംഗ് ടീമായ ടിവിഎസ് റേസിംഗ്, കൊച്ചിയിലെ ടിവിഎസ് അപ്പാച്ചെ ഉപയോക്താക്കള്‍ക്കായി അപ്പാച്ചെ റേസിംഗ് എക്സ്പീരിയന്‍സ് സംഘടിപ്പിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി നടത്തുന്നത്. നിരത്തുകളില്‍ ഉത്തരവാദിത്തമുള്ള റൈഡര്‍മാരായി ടിവിഎസ് അപ്പാച്ചെ ഉടമകള്‍ മാറുമെന്ന് ഉറപ്പാക്കുകയാണ് റേസിംഗ് എക്സ്പീരിയന്‍സിലൂടെ ലക്ഷ്യമിടുന്നത്. ടിവിഎസ് റേസിംഗ് ചാമ്പ്യന്‍ റൈഡര്‍മാര്‍ തങ്ങളുടെ റൈഡിംഗ്, റേസിംഗ് ടെക്നിക്കുകള്‍ പങ്കുവെച്ചു. കൊച്ചിയിലെ അഡ്‌ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ 40 ഓളം ടിവിഎസ് അപ്പാച്ചെ ഉടമകള്‍ പങ്കെടുത്തു.