Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തിരുവനന്തപുരത്ത് ടിവിഎസ് രണ്ട് ഷോറൂമുകള്‍ തുറന്നു

കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഇരുചക്ര, മൂന്നുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി തലസ്ഥാനത്ത് പുതുതായി രണ്ട് ഷോറൂമുകള്‍ തുറന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ ആര്യ രാജേന്ദ്രനും ചേര്‍ന്ന് കഴക്കൂട്ടത്തെ ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചു.

ആറ്റിങ്ങലിലെ ഷോറൂം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ എസ് കുമാരി ഉദ്ഘാടനം ചെയ്തു. രണ്ടിടത്തെയും വര്‍ക്ക്‌ഷോപ്പുകളുടെ ഉദ്ഘാടനം കേരളത്തിലെ ടിവിഎസ് മോട്ടോര്‍ കമ്പനി ഏരിയ മാനേജര്‍ സിജേഷ് രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

  ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട്

ഇതോടെ കേരളത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് 41 ടച്ച് പോയന്റുകളായി. വില്‍പ്പന, സര്‍വീസ്, പാര്‍ട്ടുകള്‍ തുടങ്ങിയവ ഇരു ഷോറൂമുകളിലും ലഭ്യമാണ്.

Maintained By : Studio3