October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിടികെ പ്രസ്റ്റീജിന്‍റെ ഓസ്കാര്‍ കിച്ചന്‍ഹുഡ് ശ്രേണി വിപണിയില്‍

1 min read

കൊച്ചി: ഒട്ടേറെ പുതുമകളും സവിശേഷതകളും നിറഞ്ഞ, ഓസ്കാര്‍ കിച്ചന്‍ഹുഡ് ചിമ്മിനി ശ്രേണി വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ടിടികെ പ്രസ്റ്റീജ്. അടുക്കള പുക വിമുക്തവും സുരക്ഷിതവും ആക്കുന്നതോടൊപ്പം, ഇത് അടുക്കളയ്ക്ക് പ്രത്യേക ദൃശ്യഭംഗി നല്‍കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നു. സമാനതകള്‍ ഇല്ലാത്ത മോഷന്‍ സെന്‍സര്‍ സാങ്കേതിക വിദ്യയാണ് മറ്റൊരു പ്രത്യേകത. വെറുതേ ഒന്നു കൈവീശിയിലാല്‍ മാത്രം മതി, സെന്‍സിറ്റീവ് മോഷന്‍ സെന്‍സര്‍ പ്രവര്‍ത്തിക്കാന്‍.

അടുക്കളയിലെ പുകമാലിന്യങ്ങള്‍ വലിച്ചെടുക്കുന്നതില്‍ മണിക്കൂറില്‍ 1000 എം 3 ശേഷിയാണ് ചിമ്മിനിക്കുള്ളത്. ചൂട്, ദുര്‍ഗന്ധം, അടുക്കളയിലെ മറ്റ് മാലിന്യങ്ങള്‍ എന്നിവ വലിച്ച് പുറത്തേയ്ക്ക് കളയുന്നതോടൊപ്പം, ഉപദ്രവകരമായ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്ദ്രത കുറയ്ക്കുകയും ചെയ്യും. ചൂടിനെ തടുക്കാന്‍ ശേഷിയുള്ള ടെംപേര്‍ഡ് ഗ്ലാസ് കവചം, മനോഹരമായ സ്റ്റീല്‍ ബോഡി, ഓയില്‍ കലക്ടര്‍, ബാഫ്ള്‍ ഫില്‍റ്റര്‍ എന്നിവ ശ്രദ്ധേയമാണ്.

  വരിന്ദേര കണ്‍സ്ട്രക്ഷന്‍സ് ഐപിഒയ്ക്ക്

ഓസ്കാര്‍ ശ്രേണിയുടെ മറ്റൊരു പ്രത്യേകത ഡ്യുവല്‍ എല്‍ഇഡി ലൈറ്റുകളാണ്. സ്പീഡ് കണ്‍ട്രോള്‍ യൂണിറ്റിന് 3 സെറ്റിങ്ങുകള്‍ ഉണ്ട്. ഓരോ പാചകാവശ്യത്തിനുമുള്ള സ്പീഡ് തെരഞ്ഞെടുക്കാം. തെര്‍മല്‍ ഓട്ടോക്ലീന്‍, മെയിന്‍റനന്‍സ് ചെലവു കുറയ്ക്കാന്‍ സഹായകമാണ്. ഓസ്കാര്‍ 600, ഓസ്കാര്‍ 900 എന്നീ രണ്ട് ഇനങ്ങള്‍ ഉണ്ട്. രണ്ടിനും ആജീവനാന്ത വാറന്‍റിയും ഉണ്ട്. വില ഓസ്കാര്‍ 600-ന് 25995 രൂപ. ഓസ്കര്‍ 900-ന് 27,995 രൂപയും

Maintained By : Studio3