November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

34 പ്രമുഖ ജാപ്പനീസ് കമ്പനികളുടെ മേധാവികളുമായി ടോക്കിയോ ബിസിനസ് റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി ചർച്ച നടത്തി

1 min read

ന്യൂ ഡൽഹി: 34 ജാപ്പനീസ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സിഇഒമാരും ചടങ്ങിൽ പങ്കെടുത്തു. ഇതിൽ ഭൂരിഭാഗം കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപവും പ്രവർത്തനവുമുണ്ട്. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, സെമി കണ്ടക്ടറുകൾ , സ്റ്റീൽ, ടെക്നോളജി, ട്രേഡിംഗ്, ബാങ്കിംഗ് & ഫിനാൻസ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചു. കൈടൻറേൻ , ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ) , ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക ), ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ (ജെ ബി ഐ സി ), ജപ്പാൻ-ഇന്ത്യ ബിസിനസ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ജെ ഐ ബി സി സി ), ഇൻവെസ്റ്റ് ഇന്ത്യ തുടങ്ങിയ ഇന്ത്യയിലെയും ജപ്പാനിലെയും പ്രധാന ബിസിനസ്സ് സ്ഥാപനങ്ങളും സംഘടനകളും എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ അപാരമായ സാധ്യതകളുടെ ബ്രാൻഡ് അംബാസഡർമാരായി വ്യവസായ സമൂഹത്തെ അഭിനന്ദിച്ചു. 2022 മാർച്ചിൽ പ്രധാനമന്ത്രി കിഷിദയുടെ ഇന്ത്യാ സന്ദർശന വേളയിൽ, അടുത്ത 5 വർഷത്തിനുള്ളിൽ 5 ട്രില്യൺ ജാപ്പനീസ് യെൻ നിക്ഷേപിക്കുക എന്ന ലക്ഷ്യമാണ് ഇരു രാജ്യങ്ങളും ഉന്നയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സര പങ്കാളിത്തം (ഐ ജെ ഐ സി പി ), ക്ലീൻ എനർജി പാർട്ണർഷിപ്പ് തുടങ്ങിയ സാമ്പത്തിക ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ (എൻഐപി), പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി , സെമി കണ്ടക്ടർ നയം തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ഇന്ത്യയുടെ ശക്തമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെ ഉയർത്തിക്കാട്ടുകയും ചെയ്തു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ആഗോളതലത്തിൽ വിദേശ നിക്ഷേപത്തിൽ മാന്ദ്യമുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം 84 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് വിദേശ നിക്ഷേപം ഇന്ത്യ ആകർഷിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക ശേഷിയുടെ വിശ്വാസ വോട്ട് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ കൂടുതൽ പങ്കാളിത്തം അദ്ദേഹം ക്ഷണിക്കുകയും ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാന്റെ സംഭാവനയെ ‘ജപ്പാൻ വീക്ക്’ എന്ന രൂപത്തിൽ ആഘോഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

Maintained By : Studio3