Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021-22 സാമ്പത്തിക വർഷത്തിൽ 83.57 ശതകോടി യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചു

1 min read

ന്യൂ ഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ 83.57 ശതകോടി യുഎസ് ഡോളറിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) വരവ് ഇന്ത്യ രേഖപ്പെടുത്തി. 2014-2015ൽ, ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം വെറും 45.15 ശതകോടി യുഎസ് ഡോളറായിരുന്നു. ഉക്രെയ്‌നിലെ സൈനിക നടപടിക്കിടയിലും കോവിഡ് 19 മഹാമാരിയുടെ ഇടയിലും 2021-22 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന വാർഷിക നേരിട്ടുള്ള വിദേശ നിക്ഷേപമായ 83.57 ശതകോടി യുഎസ് ഡോളർ, കഴിഞ്ഞ വർഷത്തെ എഫ്ഡിഐയെക്കാൾ 1.60 ശതകോടി യുഎസ് ഡോളർ കൂടുതലാണ്. 4.3 ശതകോടി യുഎസ് ഡോളർ മാത്രമുണ്ടായിരുന്ന 2003-04 സാമ്പത്തിക വർഷത്തേക്കാൾ ഇന്ത്യയുടെ വിദേശ നിക്ഷേപം 20 മടങ്ങ് വർദ്ധിച്ചു.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം
Maintained By : Studio3