Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൈറ്റൻ രാഗ കോക്ടെയിൽസ്

1 min read

കൊച്ചി: സമകാലിക വനിതകള്‍ക്കായി അതിമനോഹരമായ വാച്ചുകള്‍ രൂപകൽപ്പന ചെയ്യുന്നതിൽ പേരുകേട്ട വാച്ച് ബ്രാൻഡായ ടൈറ്റൻ രാഗ അതിന്‍റെ ഏറ്റവും പുതിയ ശേഖരമായ ‘രാഗ കോക്ടെയിൽസ്’ പുറത്തിറക്കി. തങ്ങളുടെ ഇടം, തിരഞ്ഞെടുപ്പുകൾ, തിളക്കം എന്നിവ സ്വന്തമാക്കുന്ന സ്ത്രീകള്‍ക്കായി അനായാസമായ ചാരുതയും പരിഷ്‌കൃത ശൈലിയും ഒരുമിപ്പിക്കുന്നവയാണ് ടൈറ്റൻ രാഗ വാച്ചുകള്‍. രാഗ കോക്ടെയിൽസ് ശേഖരത്തിൽ അഞ്ച് അതിശയകരമായ വാച്ചുകളാണ് ഉൾപ്പെടുന്നത്. മനോഹരമായ രൂപകൽപ്പനയും തിളങ്ങുന്ന സൂര്യകിരണ ഡയലുകളും ക്രിസ്റ്റൽ അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ശേഖരം തിളങ്ങുന്ന എക്ലെക്റ്റിക് ബ്ലൂ, പിങ്ക്, സ്വർണ നിറങ്ങളിൽ ലഭ്യമാണ്. ട്രെൻഡിനൊപ്പം നിൽക്കുകയും വ്യക്തിഗത ശൈലി കൂടുതൽ ഉജ്ജ്വലമാക്കുകയും ചെയ്യുന്നവയാണ് രാഗ കോക്ടെയിൽസ് വാച്ചുകള്‍. ചലച്ചിത്ര താരം ആലിയ ഭട്ടാണ് രാഗ കോക്ടെയിൽസിന്‍റെ പ്രചാരണ മുഖം. 42,495 മുതൽ 49,995 രൂപ വരെയാണ് രാഗ കോക്ടെയിൽ വാച്ചുകളുടെ വില. കോക്ടെയിൽ ശേഖരം ടൈറ്റൻ ഔട്ട്‌ലെറ്റുകളിലും ഓൺലൈനായി www.titan.co.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കോക്ടെയിൽസ് വാച്ച് ശേഖരത്തിലൂടെ ഞങ്ങൾ ഓർമ്മകളെ ഉണർത്തുന്നതും ആകർഷകവുമായ വാച്ചുകള്‍ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് ടൈറ്റൻ വാച്ചസിന്‍റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ രഞ്ജനി കൃഷ്‌ണസ്വാമി പറഞ്ഞു. ശ്രദ്ധേയമായ തിരഞ്ഞെടുപ്പുകൾ നടത്തുന്ന, തന്‍റെ അസ്‌തിത്വത്തിൽ ആത്മവിശ്വാസമുള്ള, ആരെയും ഭയക്കാത്ത ആധുനിക ഇന്ത്യൻ സ്ത്രീയുടെ വ്യക്തിത്വത്തെ ആഘോഷിക്കുന്നവയാണ് ഈ ശേഖരമെന്നും അവർ പറഞ്ഞു.

  ജി-ടെക് മാരത്തോണ്‍-2026ന് ഇന്‍ഫോപാര്‍ക്ക് കൊച്ചി കാമ്പസ് വേദിയാകും
Maintained By : Studio3