September 26, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചെറുപ്രായത്തിലെ ടിവി കാണലും കുട്ടികളിലെ ശ്രദ്ധക്കുറവും തമ്മില്‍ ബന്ധമില്ല

1 min read

ഇവ രണ്ടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മുന്‍ പഠനം സമര്‍ത്ഥിച്ചിരുന്നത്

കുഞ്ഞുപ്രായത്തിലെ ടിവി കാണലും പഠന കാലത്ത് കുട്ടികളിലുണ്ടാകുന്ന ശ്രദ്ധക്കുറവും തമ്മില്‍ ബന്ധമില്ലെന്ന് പഠനം. മുന്‍ പഠനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുതിയ കണ്ടെത്തല്‍. കുഞ്ഞായിരിക്കുമ്പോഴുള്ള ടിവി കാണലും പഠനകാലത്ത് കാണിക്കുന്ന ശ്രദ്ധക്കുറവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന മുന്‍ പഠന റിപ്പോര്‍ട്ടുകളാണ് ഗവേഷകര്‍ പുനഃപരിശോധിച്ചത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തുടര്‍ പഠനത്തില്‍ നേരത്തെയുള്ള പഠനത്തിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തള്ളിക്കളയേണ്ട സാഹചര്യം വന്നിട്ടില്ലെന്നും എന്നാല്‍ ടിവി കാണല്‍ കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധക്കുറവിന് കാരണമാകുമെന്നതിന് വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അമേരിക്കയിലെ ഈസ്റ്റ് ടെന്നിസ്സീ സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രഫസറും പഠനത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമായ വാലൈസ് ഡിക്‌സണ്‍ പറഞ്ഞു.

  ടെക് പ്രതിഭകളെ കണ്ടെത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ടോപ്പ് 100 സീരീസ്' സംഘടിപ്പിക്കുന്നു

2004ല്‍ നടന്ന പഠനത്തിന് ഉപയോഗിച്ച അതേ വിവരങ്ങള്‍ തന്നെയാണ് പുതിയ പഠനത്തിനും ഉപയോഗിച്ചത്. ഒരേ ചോദ്യം പലതരത്തില്‍ ചോദിച്ച് ഉത്തരങ്ങള്‍ ഒന്ന് തന്നെയാണോ എന്ന് പരിശോധിക്കുന്ന മള്‍ട്ടിവേഴ്‌സെ അനാലിസിസും പഠനത്തിനായി ഉപയോഗിച്ചിരുന്നു. ഈ രീതിയില്‍ ചെറുപ്രായത്തിലെ ടിവി കാണല്‍ പിന്നീട് ശ്രദ്ധക്കുറവിന് കാരണമാകുമോ എന്ന് കണ്ടെത്തുന്നതിനായി 848ഓളം വിശകലനങ്ങള്‍ക്കാണ് രൂപം നല്‍കിയത്. ഭൂരിഭാഗം വിശകലനങ്ങളും രണ്ടും തമ്മില്‍ ബന്ധമില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ വളരെ ചെറിയൊരു ശതമാനം ബന്ധമുണ്ടെന്ന രീതിയിലുള്ള ഫലങ്ങളും നല്‍കി. അത് യഥാര്‍ത്ഥമായിരിക്കണമില്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്.

  ജെപി മോര്‍ഗന്‍റെ പ്രഖ്യാപനം; 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപപ്രതീക്ഷ

വളരെ ചെറിയ പ്രായത്തില്‍ കുട്ടികളെ ടിവി കാണാന്‍ അനുവദിക്കുന്നതിന്റെ പേരില്‍ മാതാപിതാക്കള്‍ കേള്‍ക്കേണ്ടി വരുന്ന പഴിയും അവര്‍ക്കുള്ള മനസ്താപവും കുറയ്ക്കാന്‍ പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

Maintained By : Studio3