December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രണ്ടാംതരംഗം ശക്തം, കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍ ഒരു ലക്ഷം കടക്കുന്നത് ആദ്യം

1 min read
  • മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചു
  • മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘങ്ങളെ അയക്കും

ന്യൂഡെല്‍ഹി രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. ഇതാദ്യമായി ഞായറാഴ്ച പുതിയ കേസുകള്‍ ഒരു ലക്ഷം കടന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,25,89067 കവിഞ്ഞു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധി രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേ്ര്രന്ദ സംഘങ്ങളെ അയക്കാന്‍ യോഗം തീരുമാനിച്ചു.

കോവിഡ്-19, വാക്‌സിനേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥിതിഗതികളാണ് ഉന്നതല തല യോഗത്തില്‍ ചര്‍ച്ചയായതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരിശോധന, കണ്ടെത്തല്‍, ചികിത്സ, കോവിഡ് മര്യാദകള്‍ പാലിക്കല്‍, വാക്‌സിനേഷന്‍ എന്നീ അഞ്ച് നടപടിക്രമങ്ങളിലൂടെയാകണം കോവിഡിനെതിരെയുള്ള പോരാട്ടമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മര്യാദകള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് പകര്‍ച്ചവ്യാധി ഇത്രയധികം രൂക്ഷമാകാനുള്ള പ്രധാനകാരണമെന്ന് യോഗം വിലയിരുത്തി. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലുള്ള മടുപ്പ്, താഴെത്തട്ടില്‍ കാര്യക്ഷമമായ രോഗ നിര്‍മാര്‍ജന നടപടികള്‍ നടപ്പിലാക്കുന്നതിലെ വീഴ്ച തുടങ്ങിയവാണ് ശക്തമായ രണ്ടാം തംരഗത്തിലേക്ക് രാജ്യത്തെ നയിച്ചതെന്ന് പ്രധാനമന്ത്രിയുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

രാജ്യത്തെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ഞായറാഴ്ച 57,074 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മാത്രം 11,163 കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ മുംബൈയില്‍ ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം 4,52,445 ആയി ഉയര്‍ന്നു. പകര്‍ച്ചവ്യാധിയെ നേരിടുന്നതിനായി മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യങ്ങളില്‍ കര്‍ശന ലോക്ക്ഡൗണും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

രണ്ടാം കോവിഡ് തരംഗം ശക്തമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘങ്ങളെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലും കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ഡെല്‍ഹിയില്‍ നാലായിരം പുതിയ കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം കേസുകളുടെ എണ്ണം 6,76,414 ആയി ഉയര്‍ന്നു. ഡെല്‍ഹിയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഞായറാഴ്ച. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ഏറ്റവുമധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡെല്‍ഹി.

ഛത്തീസ്ഗഢ് (5,250), കര്‍ണാടക (4,553), ഉത്തര്‍പ്രദേശ് (4,136) എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 97,894 കേസുകളാണ് ഒറ്റദിവസം രേഖപ്പെടുത്തിയത്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം അതിശക്തമായിക്കൊണ്ടിരിക്കുന്നത്. പോളിംഗ് ബൂത്തുകളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം കാര്യക്ഷമമായി തുടരുകയാണ്. കഴിഞ്ഞ ആഴ്ച 45 വയസ് കഴിഞ്ഞവര്‍ക്കുള്ള നാലാംഘട്ട വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിച്ചിരുന്നു. ജൂലൈയോടെ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

Maintained By : Studio3