Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കടുത്ത മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിന് കാരണമാകുന്നതെങ്ങനെ?

1 min read

സ്‌ട്രെസ് ഹോര്‍മോണ്‍ മുടിയുടെ മൂലകോശങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളാണ് മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകുന്നതിന് പിന്നിലെ ജൈവിക പ്രക്രിയ ഗവേഷകര്‍ കണ്ടെത്തി. മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകുമെന്ന മുന്‍ അനുമാനങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

പ്രധാനപ്പെട്ട ഒരു സ്‌ട്രെസ് ഹോര്‍മോണ്‍ മുടിയിഴകളുടെ മൂലകോശങ്ങളെ വിശ്രമാവസ്ഥയിലേക്ക് നയിക്കുന്നുവെന്നും അതുകാരണം കോശങ്ങളും മുടിയും പുനരുജ്ജീവിക്കപ്പെടുന്നില്ലെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍. മൂലകോശങ്ങള്‍ക്ക് സ്‌ട്രെസ് നിര്‍ദ്ദേശം നല്‍കുന്നതിന് കാരണമായ സവിശേഷ കോശങ്ങളെയും തന്മാത്രകളെയും കണ്ടത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചു. മാനസിക സമ്മര്‍ദ്ദം മൂലം മുടി കൊഴിയുന്നവരില്‍ കേശ വളര്‍ച്ച പോഷിപ്പിക്കുന്നതിന് ഈ പാത്ത്‌വേയെ ലക്ഷ്യമിട്ടാല്‍ മതിയെന്നാണ് ഗവേഷകരുടെ അഭിപ്രായം.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

മാനസിക സമ്മര്‍ദ്ദം യഥാര്‍ത്ഥത്തില്‍ മൂലകോശങ്ങളുടെ പ്രവര്‍ത്തനം വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മുടിയിളകളുടെ മൂലകോശങ്ങള്‍ എത്ര തവണ പുനരുല്‍പ്പാദിപ്പിക്കപ്പെടണമെന്നതില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുവെന്നും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകനായ യ-തീ ഹ്‌സു പറഞ്ഞു. രോമകൂപങ്ങളില്‍ എപ്പോഴും വളര്‍ച്ച സാധ്യമാക്കുകയും പിന്നീട വിശ്രമാവസ്ഥയിലിരിക്കുകയും ചെയ്യുന്ന ചാക്രിക പ്രക്രിയ നടന്നുകൊണ്ടിരിക്കും. രോമകൂപങ്ങളുടെ മൂലകോശങ്ങളാണ് ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ മൂലകോശങ്ങള്‍ സജീവമാകുകയും രോമകൂപങ്ങളെയും മുടിയെയും പനരുജ്ജീവിപ്പിക്കുകയും ചെയ്യും. അങ്ങനെയാണ് ദിവസവും മുടിക്ക് നീളം കൂടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വിശ്രമവേളയില്‍ മൂലകോശങ്ങള്‍ നിര്‍ജീവമായിരിക്കുകയും അതിനാല്‍ മുടികൊഴിച്ചില്‍ കൂടുകയും ചെയ്യും. മുടികൊഴിച്ചില്‍ തുടരുകയും മൂലകോശങ്ങള്‍ വിശ്രമാവസ്ഥയില്‍ തുടരുകയും പുതിയ കോശങ്ങള്‍ ഉ്ണ്ടാകാതെ വരികയും ചെയ്താല്‍ മുടി ധാരാളം നഷ്ടപ്പെടും.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം രോമകൂപങ്ങളുടെ മൂലകോശങ്ങള്‍ ദീര്‍ഘകാലം വിശ്രമാവസ്ഥയില്‍ തുടരുകയും പുതിയ കോശജാലങ്ങള്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടാതെ ഇരിക്കുകയും ചെയ്യുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അഡ്രീനല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടികോസ്റ്റിറോണ്‍ മൂലകോശങ്ങളില്‍ സ്‌ട്രെസ് പുനരവതരിപ്പിക്കുകയാണ് ചെയ്തത്. മനുഷ്യരില്‍ കോര്‍ട്ടിസോളാണ് സ്‌ട്രെസ് ഹോര്‍മാണായി അറിയപ്പെടുന്നത്.

സാധാരണഗതിയില്‍, പ്രായം കൂടുന്നതിനനുസരിച്ച് മുടിയുടെ വളര്‍ച്ച മന്ദഗതിയിലാകും മൂലകോശങ്ങള്‍ കൂടുതല്‍ കാലം വിശ്രമാവസ്ഥയില്‍ തുടരുന്നതാണ് അതിന് കാരണം. എന്നാല്‍ എലികളിലെ സ്‌ട്രെസ് ഹോര്‍മോണുകളെ നീക്കം ചെയ്തപ്പോള്‍ മൂലകോശങ്ങളിലെ വിശ്രമാവസ്ഥയുടെ ദൈര്‍ഘ്യം കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ല കോശങ്ങള്‍ അടിക്കടി വളര്‍ച്ചയുടെ ഘട്ടം പ്രാപിക്കുന്നതായും ജീവിതകാലത്തിലുടനീളം പ്രായവ്യത്യാസമില്ലാതെ മുടിയുടെ വളര്‍ച്ച സാധ്യമാക്കുന്നതായും ഗവേഷകര്‍ പരീക്ഷണത്തിലൂടെ കണ്ടെത്തി.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ
Maintained By : Studio3