November 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാട്ട്സാപ്പ് പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ഐടി മന്ത്രാലയം

നോട്ടീസിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയം വാട്ട്സ്ആപ്പിന് നല്‍കിയിട്ടുണ്ട്

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അടുത്തിടെ അവതരപ്പിച്ച പുതുക്കിച സ്വകാര്യതാ നയം പിന്‍വലിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിര്‍ദേശം നല്‍കി. സ്വകാര്യത സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ക്ക് വാട്ട്സാപ്പിന്‍റെ പുതിയ അപ്ഡേറ്റ് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

2021 മേയ് 15 ന് ശേഷം പുതിയ സ്വകാര്യതാ നയം ഔദ്യോഗികമായി മാറ്റിവച്ചതായി വാട്ട്സ്ആപ്പ് നേരത്തെ അവകാശപ്പെട്ടിരുന്നു. എങ്കിലും മേയ് 18 ചൊവ്വാഴ്ച മന്ത്രാലയം കമ്പനിയുമായി നടത്തിയ ആശയവിനിമയത്തില്‍, ” സ്വകാര്യതാ നയം കേവലം നീട്ടിവെക്കുന്നത് ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റാ സ്വകാര്യത, ഡാറ്റാ സുരക്ഷ, ഉപയോക്തൃ തിരഞ്ഞെടുപ്പ് തുടങ്ങിയവയെ മാനിക്കുന്നതല്ല, “എന്ന് വിശദീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

വാട്സ്ആപ്പ് സ്വകാര്യതാ നയത്തെല്‍ വരുത്തിയ മാറ്റങ്ങളും അത് അവതരിപ്പിക്കുന്ന രീതിയും ഈ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ഹാനികരമാവുകയും ചെയ്യുന്നുവെന്നാണ് ഐടി മന്ത്രാലയം വിലയിരുത്തുന്നത്. നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങളിലെയും ചട്ടങ്ങളിലെയും നിരവധി വ്യവസ്ഥകളെ എങ്ങനെ പുതിയ നയം ലംഘിക്കുന്നുവെന്ന് വാട്സ്ആപ്പിന് നല്‍കിയ നോട്ടീസില്‍ മന്ത്രാലയം വിശദീകരിക്കുന്നു.

നോട്ടീസിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയം വാട്ട്സ്ആപ്പിന് നല്‍കിയിട്ടുണ്ട്. തൃപ്തികരമായ പ്രതികരണമൊന്നും ലഭിച്ചില്ലെങ്കില്‍, നിയമത്തിന് അനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യൂറോപ്യന്‍ ഉപയോക്താക്കളുമായുള്ള താരതമ്യത്തില്‍ ഇന്ത്യന്‍ ഉപയോക്താക്കളോട് വിവേചനപൂര്‍ണമായ സമീപനം വാട്ട്സ്ആപ്പ് കൈക്കൊള്ളുന്നതായും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

‘നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, പല ഇന്ത്യന്‍ പൗരന്മാരും ദൈനംദിന ജീവിതത്തില്‍ ആശയവിനിമയം നടത്താന്‍ വാട്ട്സ്ആപ്പിനെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തില്‍ കമ്പനിയുടെ സമീപനം നിരുത്തരവാദപരവുമാണ്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു മേല്‍ അന്യായമായ നിബന്ധനകളും വ്യവസ്ഥകളും അടിച്ചേല്‍പ്പിക്കാന്‍ വാട്ട്സ്ആപ്പ് ഈ നയം ഉപയോഗിക്കുന്നു. പ്രത്യേകിച്ചും യൂറോപ്പിലെ ഉപയോക്താക്കളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യന്‍ ഉപയോക്താക്കളോടുള്ള വിവേചനമാണിത്,’ ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസില്‍ പറയുന്നു.

Maintained By : Studio3