October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ വിപണി പത്ത് മടങ്ങ് വളര്‍ച്ച കൈവരിക്കും

2025 സാമ്പത്തിക വര്‍ഷത്തോടെ അഞ്ച് ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്  

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ വിപണി പത്ത് മടങ്ങ് വളര്‍ച്ച കൈവരിക്കും. 2025 സാമ്പത്തിക വര്‍ഷത്തോടെ അഞ്ച് ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മഹാമാരിയുടെ കാലത്ത് തുടര്‍ച്ചയായി വിദൂര പഠനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നിഗമനം.

പുതിയ പരിഷ്‌കാരങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ വിപണി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ധിച്ച പൊതു ചെലവിടല്‍ (ദേശീയ ജിഡിപിയുടെ ആറ് ശതമാനമാണ് നിശ്ചയിച്ച ലക്ഷ്യം), നിയന്ത്രണങ്ങളിലെ ഇളവ്, വിതരണ മേഖലയിലെ അന്തരം, വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും ആവശ്യകതാ തിരിച്ചറിവ്, ക്രെഡിറ്റ് സിസ്റ്റത്തിലേക്കുള്ള മാറ്റം തുടങ്ങിയ ഘടകങ്ങള്‍ വളര്‍ച്ചയെ സഹായിക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ പറയുന്നു.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊവിഡ് മഹാമാരി ആരംഭിച്ചശേഷം വന്‍ മുന്നേറ്റം നടത്തിയ പ്രധാന മേഖലകളിലൊന്ന് എഡ്‌ടെക് ആയിരുന്നു. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസവും ആജീവനാന്ത ഉപഭോക്തൃ അടിത്തറയും 2025 സാമ്പത്തിക വര്‍ഷം വരെ 50 ശതമാനം സിഎജിആര്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഏതൊരു വ്യവസായത്തിന്റെയും പ്രധാന സൂചകം അതിന്റെ ഉപഭോക്തൃ അടിത്തറയുടെ വളര്‍ച്ചയാണ്. വിദ്യാര്‍ത്ഥികള്‍, വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍, സംരംഭകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ഇവിടെ ഉപഭോക്തൃ അടിത്തറയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 2020 സാമ്പത്തിക വര്‍ഷത്തിലെ 90 ദശലക്ഷം പേരില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തോടെ 133 ദശലക്ഷം പേരായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 1.2 ശതമാനത്തില്‍നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെയ്ഡ് യൂസര്‍മാര്‍ 8.1 ശതമാനമായി വര്‍ധിക്കുമെന്നും കണക്കുകൂട്ടുന്നു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

സ്‌കൂളുകളും കോളെജുകളും അടയ്ക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തതോടെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുന്നതിനും കരിയര്‍ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കുന്നതിനുമായി നിരവധി പേരാണ് ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ചേര്‍ന്നത്.

വര്‍ഷങ്ങളായി ക്രമാനുഗത വളര്‍ച്ചയാണ് ഈ വ്യവസായം നേടിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരി ആരംഭിച്ചശേഷം ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ വിപണി വലിയ തോതില്‍ പരിവര്‍ത്തനത്തിന് വിധേയമായി. ചൈനയിലെ പ്രവണത പോലെ, എഡ്‌ടെക് മേഖലയില്‍ ഇന്ത്യ ശക്തമായ വളര്‍ച്ചയാണ് കൈവരിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എഡ്‌ടെക് മേഖലയില്‍ ചൈന വലിയ വിപണി സാധ്യതയാണ് പ്രകടിപ്പിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 250 മില്യണ്‍ യുഎസ് ഡോളറായിരുന്നു ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ വിപണി എങ്കില്‍ 2025 സാമ്പത്തിക വര്‍ഷത്തോടെ 295 മില്യണ്‍ ഡോളര്‍ വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Maintained By : Studio3