ഫയ:80 ഗെയിമിഫിക്കേഷനെക്കുറിച്ചുള്ള സെമിനാര്‍

തിരുവനന്തപുരം: യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയായ ഫയയുടെ നേതൃത്വത്തില്‍ ഗെയിമിഫിക്കേഷനെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ ‘ഫ്‌ളോര്‍ ഓഫ് മാഡ്‌നെസി’ല്‍ മെയ് 28 ന് വൈകുന്നേരം 5 നാണ് സെമിനാര്‍. ടെക്‌നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ ഫയ:80യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ടെക്‌നോളജി സെമിനാറിന്‍റെ 127-ാം പതിപ്പാണിത്. ഗെയിമിഫിക്കേഷന്‍റെ ശാസ്ത്രീയത, ഉപയോക്തൃ ഇടപെടല്‍ തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ച ചെയ്യും. കാലിഫോര്‍ണിയയിലെ ഫയ കോര്‍പ്പറേഷന്‍റെ ഗ്ലോബല്‍ ടെക്‌നോളജി സെന്‍ററായ ഫയ ഇന്ത്യയുടെ എംഡി ദീപു എസ്. നാഥ് സെമിനാറിന് നേതൃത്വം നല്‍കും. ഇന്ത്യന്‍ ഐടി വ്യവസായത്തിന്‍റെ നേതൃനിരയിലുള്ള വിദഗ്ധരാണ് എല്ലാ മാസവും ഒരു ബുധനാഴ്ച നടക്കുന്ന സെമിനാറിന് നേതൃത്വം നല്കുന്നത്. അറിവ് പങ്കിടുന്നതിനൊപ്പം ജിജ്ഞാസയും നവീനതയുമുള്ള സമൂഹത്തെയും സംസ്‌കാരത്തെയും കെട്ടിപ്പടുക്കാന്‍ ഫയ:80 ലക്ഷ്യമിടുന്നു. ലോകത്തെ പുനര്‍നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് വിവിധ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ധാരണയില്‍ മാറ്റം വരുത്തുന്നതിനായാണ് ഫയ:80 ആരംഭിച്ചത്. ഗെയിമിഫിക്കേഷന്‍ വിജയകരമായി സംയോജിപ്പിച്ച ലോകത്തിലെ ആദ്യത്തെ കമ്പനികളില്‍ ഒന്നാണ് ഫയ. ഗെയിമിഫിക്കേഷനിലൂടെ ഉപയോക്താവിനെ നിലനിര്‍ത്താനും സംതൃപ്തി വര്‍ദ്ധിപ്പിക്കാനുമുള്ള ഗെയിം മെക്കാനിക്‌സ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ഡെവലപ്പര്‍മാര്‍, യുഎക്‌സ് ഡിസൈനര്‍മാര്‍, ബിസിനസ്സ് ലീഡര്‍മാര്‍ എന്നിവര്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കാന്‍ സെമിനാര്‍ സഹായകമാകും. സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക: https://www.fayaport80.com/events/def40fc2-e8cb-459c-87c0-ce50848d173f