November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സി സീരീസ് സ്മാര്‍ട്ട് ടിവികളുമായി ടിസിഎല്‍ . ജൂലൈ 7 മുതല്‍ വില്‍പ്പന

സി825, സി728, സി725 എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്  

ടിസിഎല്‍ സി സീരീസ് സ്മാര്‍ട്ട് ടിവി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സി825, സി728, സി725 എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്. മിനി എല്‍ഇഡി ഡിസ്പ്ലേ സാങ്കേതികവിദ്യ, ‘ഐമാക്സ് എന്‍ഹാന്‍സ്ഡ്’ സര്‍ട്ടിഫിക്കേഷന്‍, ഗെയിം മാസ്റ്റര്‍, കമ്പനിയുടെ രണ്ടാം തലമുറ ‘എഐപിക്യു എന്‍ജിന്‍’ ഓഡിയോ വിഷ്വല്‍ പ്രൊസസര്‍ എന്നീ ഫീച്ചറുകള്‍ ലഭിച്ചതാണ് സ്മാര്‍ട്ട് ടിവികള്‍. മൂന്ന് ടിവി മോഡലുകളും ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഗൂഗിള്‍ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യും.

ടിസിഎല്‍ സി825 എന്ന പ്രീമിയം മോഡലിന്റെ 55 ഇഞ്ച് വേരിയന്റിന് 1,14,990 രൂപയും 65 ഇഞ്ച് വേരിയന്റിന് 1,49,990 രൂപയുമാണ് വില. ജൂലൈ 7 മുതല്‍ ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍ എന്നിവിടങ്ങളില്‍ ലഭിക്കും. മൂന്ന് വേരിയന്റുകളില്‍ ടിസിഎല്‍ സി728 ലഭിക്കും. 55 ഇഞ്ച് വേരിയന്റിന് 79,990 രൂപയും 65 ഇഞ്ച് വേരിയന്റിന് 1,02,990 രൂപയും 75 ഇഞ്ച് വേരിയന്റിന് 1,59,990 രൂപയുമാണ് വില. സ്റ്റോര്‍ഇന്ത്യ.ടിസിഎല്‍.കോമില്‍ മാത്രമായിരിക്കും ഈ മോഡല്‍ ലഭിക്കുന്നത്. വില്‍പ്പന ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചില്ല. ടിസിഎല്‍ സി725 ടെലിവിഷനും മൂന്ന് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. 50 ഇഞ്ച് വേരിയന്റിന് 64,990 രൂപയും 55 ഇഞ്ച് വേരിയന്റിന് 72,990 രൂപയും 65 ഇഞ്ച് വേരിയന്റിന് 99,999 രൂപയുമാണ് വില. ജൂലൈ 7 മുതല്‍ ആമസോണില്‍ മാത്രം ലഭിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ടിസിഎല്‍ സി825

ആന്‍ഡ്രോയ്ഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടിസിഎല്‍ സി825 പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് ചെയ്യും. സ്മൂത്ത് ആനിമേഷനായി എംഇഎംസി സഹിതം 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, മികച്ച ഡെപ്ത്ത്, കളര്‍ എന്നിവയ്ക്കായി മിനി എല്‍ഇഡി ക്യുഎല്‍ഇഡി 4കെ ഡിസ്‌പ്ലേ നല്‍കി. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ്, 1000 നിറ്റ് പരമാവധി തെളിച്ചം, 111.5 ശതമാനം ഡിസിഐ പി3 കളര്‍ വോള്യം എന്നിവ ഡിസ്‌പ്ലേ സംബന്ധിച്ച ഫീച്ചറുകളാണ്. ജെസ്ചര്‍ കണ്‍ട്രോള്‍ സപ്പോര്‍ട്ട് ചെയ്യുന്ന 1080പി വൈഡ് ആംഗിള്‍ വീഡിയോ കോളിംഗ് ‘മാജിക് കാമറ’ മറ്റൊരു ഫീച്ചറാണ്.

ഡോള്‍ബി വിഷന്‍ ഐക്യു, ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ എന്നിവ കൂടാതെ കൂടുതല്‍ മികച്ച ദൃശ്യാനുഭവം ലഭിക്കുന്നതിന് എഐ സൂപ്പര്‍ റെസലൂഷന്‍ സഹിതം കമ്പനിയുടെ എഐപിക്യു എന്‍ജിന്‍ സമന്വയിപ്പിച്ചു. ഐമാക്‌സ് എന്‍ഹാന്‍സ്ഡ് സാക്ഷ്യപത്രം, ഗെയിം മാസ്റ്റര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. എച്ച്ഡിഎംഐ 2.1 പോര്‍ട്ട് നല്‍കി. 60 ഹെര്‍ട്‌സ് മുതല്‍ 200 ഹെര്‍ട്‌സ് വരെ റേഞ്ചില്‍ ഡീപ്പ് ബാസ് ലഭിക്കുന്നതിന് ബില്‍റ്റ് ഇന്‍ വൂഫര്‍ സഹിതം 2.1 ഓങ്കിയോ സൗണ്ട് സൊലൂഷന്‍ ലഭിച്ചു. മെച്ചപ്പെട്ട ശബ്ദാനുഭവത്തിന് ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട് ചെയ്യും. 15 വാട്ട് സ്പീക്കര്‍, 20 വാട്ട് ഓണ്‍ബോര്‍ഡ് സ്പീക്കര്‍ നല്‍കി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ടിസിഎല്‍ സി728

നൂറ് ശതമാനം ഡിസിഐ പി3 കളര്‍ വോള്യം സഹിതം ക്യുഎല്‍ഇഡി 4കെ ഡിസ്‌പ്ലേ ലഭിച്ചതാണ് ടിസിഎല്‍ സി728. ഡോള്‍ബി വിഷന്‍, ഡോള്‍ബി വിഷന്‍ ഐക്യു, ഡോള്‍ബി ആറ്റ്‌മോസ് എന്നിവ സപ്പോര്‍ട്ട് ചെയ്യും. ഗെയിമിംഗ് സമയങ്ങളില്‍ മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് എഐപിക്യു എന്‍ജിന്‍, ഗെയിം മാസ്റ്റര്‍ എന്നിവ നല്‍കി. എച്ച്ഡിഎംഐ 2.1 സപ്പോര്‍ട്ട് ചെയ്യും. വേരിയബിള്‍ റിഫ്രെഷ് റേറ്റ് (വിആര്‍ആര്‍), ഓട്ടോ ലോ ലേറ്റന്‍സി മോഡ്, എച്ച്ഡിഎംഐ ഇആര്‍ക്ക് സപ്പോര്‍ട്ട് എന്നിവ ഫീച്ചറുകളാണ്. എംഇഎംസി സഹിതം 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് നല്‍കി. ഹാന്‍ഡ്‌സ് ഫ്രീ വോയ്‌സ് കമാന്‍ഡുകള്‍ നടത്താന്‍ കഴിയും. 15 വാട്ട്, 5 വാട്ട് സ്പീക്കറുകള്‍ നല്‍കി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ടിസിഎല്‍ സി725

60 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, ഡോള്‍ബി വിഷന്‍, 100 ശതമാനം ഡിസിഐ പി3 കളര്‍ വോള്യം, എച്ച്ഡിആര്‍ 10 പ്ലസ് സപ്പോര്‍ട്ട് എന്നിവ സഹിതം ക്യുഎല്‍ഇഡി 4കെ ഡിസ്‌പ്ലേ നല്‍കി. കമ്പനിയുടെ എഐപിക്യു എന്‍ജിനാണ് കരുത്തേകുന്നത്. എംഇഎംസി, എച്ച്ഡിഎംഐ 2.1 എന്നിവ സപ്പോര്‍ട്ട് ചെയ്യും. മുകളില്‍ വീഡിയോ കോളിംഗ് കാമറ നല്‍കി. പ്രീമിയം അനുഭവം ലഭിക്കുന്നതിന് ഡോള്‍ബി ആറ്റ്‌മോസ് സഹിതം ഓങ്കിയോ സര്‍ട്ടിഫൈഡ് സൗണ്ട്ബാര്‍ ലഭിച്ചു. അതിവേഗ വോയ്‌സ് റെക്കഗ്നിഷന്‍ സാധ്യമാകുന്ന ഹാന്‍ഡ്‌സ് ഫ്രീ വോയ്‌സ് കണ്‍ട്രോള്‍ 2.0 നല്‍കി.

മൊബീല്‍ കാസ്റ്റിംഗ് നടത്തുന്നതിന് ‘മാജികണക്റ്റ്’ സപ്പോര്‍ട്ട് ചെയ്യും. ഹോം കണ്‍ട്രോള്‍ സെന്റര്‍ മറ്റൊരു ഫീച്ചറാണ്. ഷോര്‍ട്ട് കട്ട് ബട്ടണിലൂടെ ഇടയ്ക്കിടെ ഉപയോഗിക്കുന്ന ആപ്പുകള്‍ പ്രയോജനപ്പെടുത്താം. മള്‍ട്ടിപ്ലെയര്‍ ഗെയിമുകള്‍ കളിക്കുന്നതിന് ഗെയിം സെന്റര്‍ സവിശേഷതയാണ്. രണ്ട് 12 വാട്ട് സ്പീക്കറുകള്‍ നല്‍കി.

Maintained By : Studio3