ആകര്‍ഷക ഫൈനാന്‍സ് ഓപ്ഷനുകളുമായി ടാറ്റ മോട്ടോഴ്സ്, ജെ കെ ബാങ്ക്
ഈ പങ്കാളിത്തം വഴിയുള്ള പ്രയോജനം ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും ലഭ്യമാകും
കൊച്ചി: ഉപയോക്താക്കള്‍ക്ക് ആകര്‍ഷക ഫൈനാന്‍സിംഗ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിന് ജമ്മു ആൻഡ് കശ്മീര്‍ ബാങ്കുമായി ടാറ്റ മോട്ടോഴ്‌സ് രണ്ട് വര്‍ഷത്തേക്ക് ധാരണാപത്രം ഒപ്പുവെച്ചു. ഈ പങ്കാളിത്തം വഴിയുള്ള പ്രയോജനം ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും ലഭ്യമാകും. ഹെവി, മീഡിയം, ഇന്റര്‍മീഡിയറ്റ് ട്രക്കുകള്‍ വാങ്ങുമ്പോള്‍ ടാറ്റ മോട്ടോഴ്‌സിന്റെയും ജെ ആൻഡ് കെ ബാങ്കിന്റെയും സംയുക്ത ഉപയോക്താക്കള്‍ക്ക് പ്രത്യേക ഡിലൈറ്റ് പോയന്റുകളും കമ്പനി നല്‍കും. ജെ ആൻഡ് കെ ബാങ്ക് വായ്പ നല്‍കുന്ന വാണിജ്യ വാഹനങ്ങള്‍ക്കും പിക്ക്അപ്പ് ട്രക്കുകള്‍ക്കും പ്രത്യേക വെഹിക്കിള്‍ മെയിന്റനന്‍സ് പ്രോഗ്രാം കൂടി ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കും. പ്രത്യേക ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതം, മിതമായ പലിശ നിരക്കില്‍ എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ദീര്‍ഘിപ്പിച്ച കാലാവധി എന്നിവയും ജെ ആൻഡ് കെ ബാങ്ക് നല്‍കും. ജെ ആൻഡ് കെ ബാങ്കിന്റെ 950 ലധികം ശാഖകളാണ് രാജ്യത്തുടനീളം പ്രവർത്തിക്കുന്നത്.
കേന്ദ്രഭരണ പ്രദേശത്തെ ഏറ്റവും വലിയ ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ജമ്മു കശ്മീര്‍ വിപണിയിലെ പ്രമുഖര്‍ എന്ന നിലയില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് എക്സിക്യൂട്ടീവ് ഡയറക്റ്ററും പ്രസിഡന്റുമായ ഗിരീഷ് വാഗ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് വാഹന വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന് ജെ ആൻഡ് കെ ബാങ്കുമായുള്ള പങ്കാളിത്തത്തിലൂടെ സാധിക്കും. ജെ ആൻഡ് കെ ബാങ്കിന്റെ സമ്പന്നമായ അനുഭവ പരിചയവും പ്രചാരവും പ്രയോജനപ്പെടുത്തി കൂട്ടായ ശ്രമങ്ങളിലൂടെ അനായാസം വായ്പ ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിന് വന്‍കിട ബ്രാന്‍ഡുമായുള്ള പങ്കാളിത്തം ഏറെ നിര്‍ണായകമാണെന്ന് ജെ ആൻഡ് കെ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ആര്‍കെ ഛിബ്ബര്‍ പറഞ്ഞു. പ്രീമിയം ഗോ ടു മാര്‍ക്കറ്റ് പാക്കേജിനാണ് ഈ ധാരണാപത്രം ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നത്. ജെ ആൻഡ് കെ ബാങ്കിന്റെ കസ്റ്റമൈസ്ഡ് സാമ്പത്തിക പരിഹാര മാര്‍ഗങ്ങളും ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങളുടെ വ്യത്യസ്ത ഓപ്ഷനുകളും ഒരുമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.