മ്യാന്‍മാര്‍ സര്‍ക്കാരിന്‍റെ വക്താവിനെ തടങ്കലില്‍നിന്ന് മോചിപ്പിച്ചു
1 min readന്യൂഡെല്‍ഹി: പുറത്താക്കപ്പെട്ട മ്യാന്‍മാര്‍ സര്‍ക്കാറിന്‍റെ വക്താവായി പ്രവര്‍ത്തിച്ചിരുന്ന യു സാവ് തേയെ സൈനിക കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചതായി കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. നാല് മാസമായി അദ്ദേഹം തടങ്കലിലായിരുന്നു. സൂചിയുടെ ഓഫീസിലെ ഡയറക്ടര്‍ ജനറലായ യു സാവ് തേ 2020 നവംബര്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ പ്രസിഡന്‍റിന്‍റെ വക്താവുമായിരുന്നു. ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) സര്‍ക്കാരിനു മുമ്പുള്ള യു തെന്‍ സെയ്ന്‍ സര്‍ക്കാരിന്‍റെ (2010-15) വക്താവുമായിരുന്നു.
ഈ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. യു സാവ് തെയെ 10 ദിവസം മുമ്പ് സൈനിക കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചതായി പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു സൈനിക വക്താവ് ഇര്‍വാഡി ഓണ്‍ലൈനിനോട് പറഞ്ഞു. പൊതുരംഗത്തുനിന്ന് വ ിട്ടുനില്‍ക്കാനും അഭിപ്രായ പ്രകടനം നടത്താതിരിക്കാനും അദ്ദേഹത്തിനോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഇപ്പോള്‍ ഒരു കുടുംബാംഗമാണ് അദ്ദേഹത്തിന്‍റെ മോചനം സ്ഥിരീകരിച്ചത്. തനിക്ക് വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു സ്ഥലത്താണ് യു സാവ് തേ താമസിക്കുന്നതെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. “അദ്ദേഹം ഇപ്പോള്‍ തീര്‍ച്ചയായും സൈനിക കസ്റ്റഡിയില്‍ അല്ല, ആരോഗ്യകരമായ ആരോഗ്യനിലയിലുമാണ്, കുടുംബാംഗം സ്ഥിരീകരിച്ചു.
ജനുവരി എട്ടിന് നെയ് പൈ താവില്‍ നടന്ന അവസാന പത്രസമ്മേളനത്തില്‍, യു സാവ് തേ, സൈന്യവും അനുബന്ധ രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ വോട്ടെടുപ്പ് തട്ടിപ്പ് ആരോപണത്തെ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.’തോല്‍വി അംഗീകരിക്കാന്‍ കഴിയാത്തവരുടെ പ്രവര്‍ത്തനങ്ങളാണിത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് നന്നായി അറിയാംഎന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയില്‍ സൈനിക നേതൃത്വം വളരെ പ്രകോപിതമായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാരണം 2010 ലെ തിരഞ്ഞെടുപ്പിന് ശേഷം മുന്‍ ജനറല്‍ യു തെന്‍ സെയ്ന്‍ സര്‍ക്കാര്‍ ഭരണത്തില്‍ കൊണ്ടുവന്ന സൈനികനായിരുന്നു അദ്ദേഹം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് ചേരാന്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. അട്ടിമറിയെ ന്യായീകരിക്കുന്നതിനായി സൈന്യം കൂട്ട വഞ്ചനയും വോട്ടിംഗ് ക്രമക്കേടും ആരോപിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറയുന്നു. സൈനിക ഭരണകൂടം കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് യു സാവ് തെയുടെ മോചനം സൂചിപ്പിച്ചതായി യാങ്കോണിലെ പാശ്ചാത്യ നയതന്ത്രജ്ഞര്‍ പറയുന്നുമുണ്ട്.