October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കടകള്‍ക്കും വീടുകള്‍ക്കും താലിബാന്‍ തീവെച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ഫരിയാബ് പ്രവിശ്യയിലുള്ള അന്ധോയ് ജില്ലയില്‍ താലിബാന്‍ തീവ്രവാദികള്‍ 100 കടകളും 20 വീടുകളും അഗ്നിക്കിരയാക്കി. ഈ ജില്ലയില്‍ ജൂണ്‍ 23 ന് സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള പോരാട്ടം പൊട്ടിപ്പുറപ്പെട്ടിരുന്നു. അടുത്ത ദിവസം തീവ്രവാദികള്‍ ജില്ല പിടിച്ചെടുത്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജൂണ്‍ 25ന് നടന്ന രൂക്ഷമായ പോരാട്ടത്തില്‍ 25 തീവ്രവാദികള്‍ കൊല്ലപ്പെട്ടു, അതിനുശേഷം താലിബാന്‍ ജില്ലയില്‍നിന്ന് പിന്‍മാറിയതായി പ്രവിശ്യാ പോലീസ് വക്താവ് മുഹമ്മദ് കരീം യുറാഷ് പറഞ്ഞു. ’25 മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് താലിബാന്‍ തീവ്രവാദികള്‍ ഓടിപ്പോയി. എന്നാല്‍ രക്ഷപ്പെടുന്നതിന് മുമ്പ് പരവതാനികള്‍, പലചരക്ക്, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ 100 കടകള്‍ വരെ അവര്‍ കത്തിച്ചു. തീവ്രവാദികള്‍ ജില്ലയിലെ 20 വീടുകള്‍ക്കും തീയിട്ടു,’ യുറാഷ് പറഞ്ഞു.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

നിരവധി കടകളും വീടുകളും തകര്‍ന്നതിനാല്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളും പ്രാദേശിക സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് സംഭവം സ്ഥിരീകരിച്ച ഈ പോരാട്ടം ജനങ്ങള്‍ക്ക് കനത്ത സ്വത്ത് നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും യുദ്ധം ഇപ്പോഴും ജില്ലയുടെ ചില ഭാഗങ്ങളില്‍ തുടരുകയാണെന്നും മറ്റൊരു പ്രവിശ്യാ ഉദ്യോഗസ്ഥന്‍ നസീര്‍ അഹ്മദ് അസിമി വ്യക്തമാക്കി. പ്രവിശ്യാ കൗണ്‍സിലിലെ മറ്റൊരു അംഗം അബ്ദുല്‍ അഹാദ് എല്‍ബിക് പറഞ്ഞു.

യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനെ തുര്‍ക്ക്മെനിസ്ഥാനുമായി ബന്ധിപ്പിക്കുന്ന ഫരിയാബ് പ്രവിശ്യയിലെ ഒരു തുറമുഖ ജില്ലയാണ് അന്ധോയ്.മെയ് ഒന്നിന് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് നേതൃത്വത്തിലുള്ള സൈന്യം പിന്‍വാങ്ങാന്‍ തുടങ്ങിയതിനുശേഷം 70 ലധികം ജില്ലകള്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തിട്ടുണ്ട്.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

 

Maintained By : Studio3