സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഹബ്ബ് പ്രയോജനപ്പെടുത്താം
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കൊച്ചിയിലെ കളമശ്ശേരി കേരള ഇന്നവേഷന്‍ സോണില്‍ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക വര്‍ക്കിംഗ് സ്‌പേസായ ഡിജിറ്റല്‍ ഹബ്ബില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്റ്റാര്‍ട്ടപ്പുകളുടെ ബഹുമുഖ വളര്‍ച്ച, നവീകരണം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഡിജിറ്റല്‍ ഹബ്ബ്. വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച ഇന്റര്‍നെറ്റ്, ക്ലൗഡ് ക്രെഡിറ്റുകള്‍, ആധുനിക കോ-വര്‍ക്കിംഗ് സ്പെയ്സുകള്‍, കെഎസ്യുഎം മെന്റര്‍ഷിപ്പ്, വിദഗ്‌ധോപദേശം എന്നിവ ഡിജിറ്റല്‍ ഹബ്ബിലൂടെ ലഭ്യമാകും. സ്റ്റാര്‍ട്ടപ്പ് മിഷന്റെ പരിപാടികളിലേക്കുള്ള പ്രവേശനം നേടാനും ഇതിലൂടെ സാധിക്കും. രജിസ്‌ട്രേഷന്: www.ksum.in/Space_Digital_hub വെബ്സൈറ്റ് സന്ദര്‍ശിക്കുക. അന്വേഷണങ്ങള്‍ക്ക്: 7403180193.
