Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി സൗണ്ട്ബാറുകള്‍

1 min read

കൊച്ചി: സോണി ഇന്ത്യ ഏറ്റവും പുതിയ ബ്രാവിയ തിയറ്റര്‍ ബാര്‍ 8, ബ്രാവിയ തിയറ്റര്‍ ബാര്‍ 9 എന്നിവ വിപണിയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ശബ്ദമികവില്‍ സോണിയുടെ വൈദഗ്ധ്യം സംയോജിപ്പിച്ചുള്ള ഈ അത്യാധുനിക സൗണ്ട്ബാറുകള്‍, വീടുകളില്‍ സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവം നല്‍കുന്നതിനായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്ട്രീമിങ് സേവനങ്ങളുടെ വിപുലീകരണം കണക്കിലെടുത്ത് മികച്ച ശബ്ദ നിലവാരത്തിലും അത്യാധുനിക നിലവാരത്തിലും സിനിമാറ്റിക് അനുഭവം നല്‍കുന്നതിന്, ബ്രാവിയ തിയേറ്റര്‍ ബാര്‍ 8ല്‍ 11 സ്പീക്കര്‍ യൂണിറ്റുകളും, ബ്രാവിയ തിയേറ്റര്‍ ബാര്‍ 9ല്‍ 13 സ്പീക്കര്‍ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. യഥാര്‍ഥ ഫിസിക്കല്‍ സ്പീക്കറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഒന്നിലധികം ഫാന്‍റം സ്പീക്കറുകള്‍ സൃഷ്ടിക്കുന്ന സോണിയുടെ 360 സ്പേഷ്യല്‍ സൗണ്ട് മാപ്പിങ് സാങ്കേതികവിദ്യയാണ് പുതിയ ബ്രാവിയ തിയേറ്റര്‍ ബാറുകളുടെ വലിയ സവിശേഷത. സൗണ്ട് ഫീല്‍ഡ് ഒപ്റ്റിമൈസേഷനുമായും പുതിയ ബാറുകള്‍ സംയോജിക്കുന്നുണ്ട്. ഡോള്‍ബി അറ്റ്മോസ് ഇമ്മേഴ്സീവ്, ഡിടിഎസ് എന്നിവയുള്‍പ്പെടെയുള്ള മികച്ച ഓഡിയോ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതോടൊപ്പം ഐമാക്സ് എന്‍ഹാന്‍സ്ഡ് സര്‍ട്ടിഫിക്കേഷനും ഉണ്ട്.

  കേരളത്തിലെ ഉത്സവാഘോഷങ്ങളടങ്ങിയ ഡിജിറ്റല്‍ ഇവന്‍റ് കലണ്ടര്‍

അക്കോസ്റ്റിക് സെന്‍റര്‍ സിങ്ക്, വോയ്സ് സൂം 3, പുതിയ ബ്രാവിയ കണക്ട് ആപ്പ്, 360 റിയാലിറ്റി ഓഡിയോ എന്നിവയാണ് മറ്റു സവിശേഷതകള്‍ . 2024 ജൂലൈ 15 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകളിലും (സോണി സെന്‍റര്‍ , സോണി എക്സ്ക്ലൂസീവ്), പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍ , മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയിലും പുതിയ ബ്രാവിയ തിയേറ്റര്‍ ബാര്‍ 8, ബ്രാവിയ തിയേറ്റര്‍ ബാര്‍ 9 ലഭ്യമാവും. ബ്രാവിയ തിയറ്റര്‍ ബാര്‍ 8ന് 89,990 രൂപയും, ബ്രാവിയ തിയറ്റര്‍ ബാര്‍ 9ന് 1,29,990 രൂപയുമാണ് വില. 8000 രൂപയുടെയും, 10000 രൂപയുടെയും ക്യാഷ്ബാക്ക് ഓഫര്‍, 8000 രൂപയുടെ പ്രത്യേക കോംബോ ഓഫറും ഇതോടൊപ്പം ലഭിക്കും.

  ഇന്‍-ആപ്പ് മൊബൈല്‍ ഒടിപി സംവിധാനവുമായി ആക്സിസ് ബാങ്ക്
Maintained By : Studio3