Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

98 ഇഞ്ചിന്റെ സോണി ബ്രാവിയ 5 മിനി എല്‍ഇഡി ടിവി വിപണിയിൽ

1 min read

കൊച്ചി: സോണി ഇന്ത്യ 249 സെന്റീമീറ്റര്‍ (98 ഇഞ്ച്) സ്‌ക്രീന്‍ വലുപ്പമുള്ള ബ്രാവിയ 5 ടിവി പുറത്തിറക്കി. സോണിയുടെ പ്രശസ്തമായ ബ്രാവിയ ടെലിവിഷന്‍ നിരയിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ ടിവിയാണിത്. 98 ഇഞ്ച് ബ്രാവിയ 5 ടിവിയിലൂടെ സൂപ്പര്‍ ലാര്‍ജ് സ്‌ക്രീന്‍ വിഭാഗത്തിലേക്കും സോണി സാന്നിധ്യമറിയിച്ചു. വീടിനകത്തും പൂര്‍ണ സിനിമ അനുഭവം എത്തിക്കുകയെന്ന ലക്ഷ്യത്തിന് അനുസൃതമായി സമ്പൂര്‍ണ ആസ്വാദനം ലഭ്യമാക്കുന്ന രീതിയിലാണ് 98 ഇഞ്ച് ബ്രാവിയ 5 ടിവിയുടെ രൂപകല്‍പന. സോണിയുടെ റീട്ടെയില്‍ സ്റ്റോറുകളിലും (സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടലിലും പ്രമുഖ ഇലക്ട്രോണിക് ഔട്ട്‌ലെറ്റുകളിലും ഇന്ത്യയിലെ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ബ്രാവിയ 5 കെ- 98എക്്‌സ്ആര്‍ 55എ മോഡല്‍ ലഭ്യമാണ്. 6,49,990 രൂപയാണ് വില. പ്രത്യേക ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ മൂന്ന് വര്‍ഷത്തെ സമഗ്ര വാറന്റി ലഭിക്കും. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 25,000 രൂപയുടെ ക്യാഷ്ബാക്കും 19,995 രൂപയുടെ പ്രത്യേക ഫിക്‌സഡ് ഇഎംഐയും ലഭിക്കും. അഡ്വാന്‍സ്ഡ് എഐ പ്രോസസര്‍ എക്‌സ്ആര്‍ ആണ് ഇതിലുള്ളത്. കാഴ്ച്ചയെ അനുസൃതമാക്കി കണ്ടന്റും നിറവും ചലനവും ക്രമീകരിക്കാന്‍ ഇതിന് സാധിക്കും. അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം നല്‍കുന്നതിനായി എക്‌സ്ആര്‍ ബാക്ക്‌ലൈറ്റ് മാസ്റ്റര്‍ ഡ്രൈവും ഇതിലുണ്ട്. വെല്ലുവിളി നിറഞ്ഞ പ്രകാശ സാഹചര്യങ്ങളില്‍ പോലും ദൃശ്യങ്ങളെ കൂടുതല്‍ യാഥാര്‍ഥ്യവും സ്വാഭാവിക ഘടനയുള്ളതും ആകര്‍ഷകവുമാക്കും. സിനിമാറ്റിക് എച്ച്ഡിആര്‍ ദൃശ്യങ്ങളും സിനിമ തിയറ്ററിലേത് പോലെ ശബ്ദവും പുനരാവിഷ്‌കരിക്കാവുന്ന തരത്തിലുള്ള സറൗണ്ട് സൗണ്ടും ആസ്വദിക്കാനാവുന്നതാണ് ഇതിലെ ഡോള്‍ബി വിഷന്‍ ആന്‍ഡ് അറ്റ്‌മോസ് ഫീച്ചര്‍. സിനിമയുടെ സൃഷ്ടാക്കള്‍ ഉദ്ദേശിച്ച നിലവാരത്തില്‍ വീട്ടിലെ ക്രമീകരണങ്ങളില്‍ പുനര്‍നിര്‍മിക്കുന്ന സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡും 98 ഇഞ്ച് ബ്രാവിയ 5 ടിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവിലുള്ള നെറ്റ്ഫ്‌ളിക്‌സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡിനും സോണി പിക്‌ചേഴ്‌സ് കോര്‍ കാലിബ്രേറ്റഡ് മോഡിനും പുറമെ പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡും ഇതിലുണ്ട്. ഇതുപയോഗിച്ച് സ്വയമേവ ക്രമീകരിക്കപ്പെട്ട മികച്ച ചിത്ര നിലവാരം ആസ്വദിക്കാം. ഏകദേശം 4കെ ബ്ലൂ റേ നിലവാരത്തിലുള്ള സിനിമകളുടെ ഒരു വലിയ ശേഖരത്തിലേക്ക് ഉപഭോക്താക്കള്‍ക്ക് പ്രവേശനം സാന്നിധ്യമാക്കുന്ന സോണി പിക്‌ച്ചേഴ്‌സ് കോര്‍ ആണ് മറ്റൊരു പ്രധാന സവിശേഷത.

  മില്‍ക്കി മിസ്റ്റ് ഐപിഒയ്ക്ക്
Maintained By : Studio3