ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് സിംഗപ്പൂര്‍ യാത്രാനുമതി നിഷേധിച്ചു
1 min readസിംഗപ്പൂര്‍: കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് സിംഗപ്പൂര്‍. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് പോയ എല്ലാ ദീര്‍ഘകാല പാസ് ഹോള്‍ഡര്‍മാര്‍ക്കും ഹ്രസ്വകാല സന്ദര്‍ശകര്‍ക്കും സിംഗപ്പൂരില്‍ പ്രവേശിക്കാനോ അതുവഴി യാത്ര ചെയ്യാനോ അനുവാദമില്ലെന്ന് പുതി നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രി രാത്രി 11.59 മുതല്‍ ഈ നടപടി പ്രാബല്യത്തില്‍ വന്നു.സിംഗപ്പൂരിലേക്ക് പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുമതിയുള്ള ആളുകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ലോറന്‍സ് വോംഗ് അറിയിച്ചു.
ആഴ്ചയുടെ തുടക്കം മുതല്‍ ഇന്ത്യയിലെ സ്ഥിതി വഷളായതായിനാലാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വോംഗ് പറഞ്ഞു. സ്റ്റേ-ഹോം നോട്ടീസ് (എസ്എച്ച്എന്‍) കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. പുതുതായി എത്തുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ഡോര്‍മിറ്ററികളിലേക്ക് പോകുകയും അവിടെ പുതിയ ക്ലസ്റ്ററുകള്‍ക്ക് കാരണമാകുകയും ചെയ്യും. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ കുതിപ്പാണ് രോഗികളുടെ കാര്യത്തില്‍ ഇന്ത്യയിലുണ്ടായത്. ഒരു ദിവസം പോസിറ്റീവായവരുടെ സംഖ്യ മൂന്നുലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 16 ദശലക്ഷം കേസുകളും 184,657 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പുതിയ ‘ഇരട്ട-മ്യൂട്ടന്‍റ്’ വേരിയന്‍റും ഇന്ത്യയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, ഇത് രാജ്യത്തിന്‍റെ രണ്ടാമത്തെ തരംഗത്തിന് കൂടുതല്‍ വേഗത നല്‍കുമെന്ന് കരുതപ്പെടുന്നു.
വെസ്റ്റ്ലൈറ്റ് വുഡ്ലാന്‍ഡ്സ് ഡോര്‍മിറ്ററിയില്‍ നിന്ന് എത്തിയ 17 തൊഴിലാളികള്‍ക്ക് കോവിഡ് -19 ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഈ കേസുകള്‍ ഇന്ത്യയുമായി ബന്ധപ്പെട്ടതാണെന്ന് തെളിവുകളില്ല. ലോകമെമ്പാടുമുള്ള വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണവും വൈറസ് വേരിയന്‍റുകളും കണക്കിലെടുക്കുമ്പോള്‍ കൊറോണ വൈറസിനെതിരെ സിംഗപ്പൂര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്ന മള്‍ട്ടി മിനിസ്റ്റീരിയല്‍ ടാസ്ക് ഫോഴ്സിന്‍റെ സഹ ചെയര്‍മാരായ വോംഗ് സഹമന്ത്രി ഗാന്‍ കിം യോംഗ് പറഞ്ഞു.സ്ഥിതിഗതികള്‍ വേഗത്തില്‍ വഷളായേക്കാം, സിംഗപ്പൂരിലെ നടപടികള്‍ കര്‍ശനമാക്കേണ്ടതുണ്ട്, വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്തുനിന്നുവന്ന 342 കോവിഡ് കേസുകളില്‍ വൈറല്‍ വേരിയന്‍റുകള്‍ – ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ആദ്യമായി കണ്ടെത്തിയവയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ അസോസിയേറ്റ് പ്രൊഫസര്‍ കെന്നത്ത് മാക് പറഞ്ഞു. എന്നാല്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.