Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വാക്സിന്‍: നൂതന സാധ്യതകളുമായി ഫിസാറ്റ് ഐ സ്മാര്‍ട്ട് അന്താരാഷ്ട്ര സമ്മേളനം

1 min read

കൊച്ചി: കോവിഡ് പോലുള്ള മഹാമാരികള്‍ക്ക് വീടുകളില്‍ തന്നെ വാക്സിന്‍ ഒരുക്കുന്നതിന് ഫാക്ടറി ഇന്‍ എ ബോക്സ് എന്ന നൂതന ആശയം അവതരിപ്പിച്ച അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഒരുക്കിയ ഐ സ്മാര്‍ട്ട് അന്താരാഷ്ട്ര സമ്മേളനം ഏറെ ജന ശ്രദ്ധ നേടുന്നു.

അമേരിക്ക, യുകെ, തായ്ലന്‍ഡ്, റഷ്യ, ചെക് റിപ്പബ്ലിക്ക്, ഓസ്ട്രേലിയാ, മലേഷ്യ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത സമ്മേളനത്തിലാണ് വീടുകളില്‍ തന്നെ ഫാക്ടറി സംവിധാനങ്ങള്‍ ഒരുക്കി വാക്സിന്‍ നിര്‍മ്മിക്കാം എന്നുള്ള ആശയം ഉരിത്തിരിഞ്ഞു വന്നത്. യുകെ കിങ്സ് കോളേജ് പ്രൊഫസറും അറിയപ്പെടുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധനുമായ ഡോ ഹാരിസ് മോക്റ്റാസോറിസാനു കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ വാക്സിന്‍ ഒരുക്കുന്നതിന് ഏറെ നിര്‍ണ്ണായകമായ കണ്ടുപിടുത്തങ്ങള്‍ ബ്രിട്ടനില്‍ നടത്തിയത്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജൂക്കേഷനും ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറിലേറെ പ്രമുഖരാണ് പങ്കെടുത്തത്.

ലോകം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന സസ്റ്റൈനബിള്‍ മെറ്റീരിയല്‍സ് , സസ്റ്റൈനബിള്‍ വസ്തുക്കളുടെ നിര്‍മാണം, റിന്യൂവബിള്‍ എനര്‍ജി തുടങ്ങി മുന്ന് വിഷയങ്ങള്‍ ഏകോപിപ്പിച്ചു നടത്തിയ അന്താരാഷ്ട്ര സമ്മേളനം വി ഐ ടി വെല്ലൂര്‍ മുന്‍ വൈസ് ചാന്‍സലറും ഐ ഐ ടി ഡെല്‍ഹി മുന്‍ ഡയറകരുമായ പ്രൊഫ. ഡി പി കോതാരി ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് ഓഫീസേര്‍സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റ് അനീഷ്കുമാര്‍ ആര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വര്‍ധിച്ചു വരുന്ന വൈദ്യുത ഉപയോഗം ലോകത്തു സൃഷ്ടിക്കാവുന്ന അപകടകരമായ അവസ്ഥയെ മറികടക്കാന്‍ പുനരുപയോഗിക്കാവുന്ന നൂതന എനര്‍ജി സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനുള്ള വഴികളും അന്താരാഷ്ട്ര സമ്മേളനത്തില്‍ ചര്‍ച്ചയായി.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ഡോ. ബാബക്ക് ആന്‍സോറി- യൂ എസ് എ, പ്രൊഫ. ഹാരിസ് മകന്‍റസോറിസ്- ലണ്ടന്‍ , ഡോ. ഹാരിസ് എസ് കൃഷ്ണമൂര്‍ത്തി- യു എസ് എ, ഡോ. മിഖയില്‍ ബേബിങ്കോവ് – റക്ഷ്യ, ഡോ. ചോങ് കോക് ഹിങ് – മലേഷ്യ, ഡോ. കണ്മണി സുബു – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – പാലക്കാട് , ഡോ. സുനില്‍ പതക്ക് -ചെക്ക് റിപ്പബ്ലിക്ക്, ഡോ. ചാര്‍ളി ചിന്‍ വോണ്‍ സിയ – മലേഷ്യ, ഡോ. എം ആര്‍ സഞ്ജയ് -തായ്ലന്‍ഡ്, ഡോ. ശരവണ കണ്ണന്‍ തങ്കവേലു, ഡോ. നിധി എം ബി – നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ ഐ എസ് ടി ഇ , തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന് ഫിസാറ്റ് മെക്കാനിക്കല്‍ എഞ്ചിനീറിങ് വിഭാഗമാണ് നേതൃത്വം നല്‍കിയത്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
Maintained By : Studio3