എസ്‌ഐബി-യുടെ പ്രവര്‍ത്തന ലാഭം 377 കോടി രൂപ
1 min readകൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 91.62 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 90.54 കോടി രൂപ ലാഭം നേടിയിരുന്നു. ഇക്കഴിഞ്ഞ മൂന്നാം പാദത്തിലെ പ്രവര്‍ത്തന ലാഭം 377 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 പാദങ്ങളിലെ മൊത്തം പ്രവര്‍ത്തന ലാഭം 1195 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1112 കോടി രൂപയായിരുന്നു. അറ്റപലിശ മാര്‍ജിന്‍ മുന്‍ വര്‍ഷം സമാന കാലയളവിലെ 2.65 ശതമാനത്തില്‍ നിന്ന് 2.74 ശതമാനമായി ഉയര്‍ന്നു. പലിശേതര വരുമാനം 23 ശതമാനം ഉയര്‍ന്ന് 270 കോടി രൂപയിലെത്തി.
മൊത്ത നിഷ്‌ക്രിയാസ്ത് 4.96 ശതമാനത്തില്‍ നിന്ന് 4.90 ശതമാനമായി. അറ്റ നിഷ്‌ക്രിയാസ്തി 3.44 ശതമാനത്തില്‍ നിന്ന് 2.12 ശതമായമായി. നിഷ്‌ക്രിയാസ്തിക്കുള്ള നീക്കിയിരുപ്പ് ശതമാനം 50.37 ശതമാനത്തില്‍ നിന്ന് 72.03 ശതമാനമായി. കോവിഡ് 19-മായി ബന്ധപ്പെട്ട് 275. 74 കോടി രൂപയുടെ നീക്കിയിരുപ്പ് നടത്തിയിട്ടുണ്ട്.
കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചുവെന്നും നീക്കിയിരുപ്പ് വര്‍ധിപ്പിച്ചതിനാലാണ് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളതെന്നും ബാങ്കിന്റെ എംഡി&സിഇഒ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ബാങ്കിന്റെ സ്ട്രാറ്റജിയുടെ ഭാഗമായി കോര്‍പ്പറേറ്റ് വായ്പാ അനുപാതം 30 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.