2020-21 ഗാര്‍ഹിക സമ്പാദ്യം ആദ്യപാദത്തില്‍ വര്‍ധിച്ചു, രണ്ടാം പാദത്തില്‍ ഇടിഞ്ഞു
1 min readന്യൂഡെല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങളും വിപണിയും നിലച്ചതോടെ 2020 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ ഗാര്‍ഹിക സമ്പാദ്യം വലിയ ഉയര്‍ച്ച പ്രകടമാക്കിയെന്ന് ആര്‍ബിഐ ബുള്ളറ്റിന്‍ വിലയിരുത്തുന്നു. ആ പാദത്തിലെ മൊത്തം സാമ്പത്തിക ഉല്‍പാദനത്തിന്‍റെ (ജിഡിപി) 21 ശതമാനമായി കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം ഉയര്‍ന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ മൊത്തം പ്രവാഹം ജിഡിപിയുടെ 10.4 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നു.
സാമ്പത്തിക ആസ്തി കുറയുന്നതിനുപുറമെ, ബാധ്യതകളുടെ വര്‍ധനവും ഈ ഇടിവിന് കാരണമായി. ഗാര്‍ഹിക കടം ഇപ്പോള്‍ ജിഡിപിയുടെ 37.1 ശതമാനമാണ്. “ബാങ്കുകളില്‍ നിന്നും എന്‍ബിഎഫ്സിയില്‍ നിന്നുമുള്ള ഗാര്‍ഹിക വായ്പകളുടെ വര്‍ദ്ധനവാണ് ഈ മാറ്റത്തിന് പ്രധാന കാരണം” ബുള്ളറ്റിനിലെ ഒരു ലേഖനം കുറിച്ചു. രണ്ടാം പാദത്തില്‍ വിവേചനപൂര്‍വമായി ജാഗ്രതയോടെ ഉപഭോഗത്തില്‍ വര്‍ധനയുണ്ടായി ഇതും സാമ്പത്തിക സമ്പാദ്യത്തില്‍ ഇടിവിന് വഴിവെച്ചു.
വികസിത സമ്പദ്വ്യവസ്ഥകളിലും സാമ്പത്തിക സമ്പാദ്യത്തിന്‍റെ കയറ്റിറക്കങ്ങള്‍ അത്രയൊന്നും വ്യത്യസ്തമായിരുന്നില്ല. എങ്കിലും മിക്ക വികസിത സമ്പദ്വ്യവസ്ഥകളിലും സമ്പാദ്യം ജൂലൈ- സെപ്റ്റംബര്‍ പാദത്തിലും ഉയര്‍ന്ന തലത്തില്‍ തന്നെയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യയുടെ കറന്‍സി രൂപത്തിലുള്ള ഗാര്‍ഹിക സമ്പാദ്യം ജിഡിപിയുടെ 5.3 ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ ഇത് ജിഡിപിയുടെ 0.3 ശതമാനമായി മയപ്പെട്ടു. ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ തങ്ങളുട തിരിച്ചടവുകള്‍ നടത്തുന്നതില്‍ നിന്നും ചെലവിടലുകളില്‍ നിന്നും മാറിനിന്നതാണ് ഇത് വ്യക്തമാക്കുന്നത്.