കേരളത്തിലെ സാന്നിധ്യം ശക്തിപ്പെടുത്തി ഷ്നൈഡര്‍ ഇലക്ട്രിക്
1 min readഇലക്ട്രീഷന്‍മാരുമായി ആശയവിനിമയം നടത്താനും കമ്പനി പ്രചാരണപരിപാടിയില്‍ ഉദ്ദേശിക്കുന്നു
കൊച്ചി: കേരളത്തിലെ ചില്ലറ വില്‍പ്പനമേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തെ ഇലക്ട്രീഷ്യന് സമൂഹത്തോടു കൂടുതല്‍ അടുക്കുന്നതിനായി ഷ്നൈഡര്‍ ഇലക്ട്രിക് വിവിധ നഗരങ്ങളില്‍ പ്രചാരണ പരിപാടി നടത്തും. കൊച്ചിയിലാണ് റോഡ്ഷോ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ വിതരണ ഉല്‍പ്പന്നങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് സ്വിച്ചുകള്‍ മുതല്‍ ഹോം ഓട്ടോമേഷന്‍ വരെ പ്രദര്‍ശിപ്പിക്കുന്ന ഷ്നൈഡര്‍ ഇലക്ട്രിക് ബസിന് രൂപം നല്‍കിയിട്ടുണ്ട്.
അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ ബസ് സംഥാനത്തെ 60 നഗരങ്ങളില്‍ യാത്ര ചെയ്യും. കൊച്ചി കോഴിക്കോട്, തൃശൂര്‍, തിരുവന്തപുരം, കണ്ണൂര്‍, മലപ്പുറം, കോട്ടയം, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ പ്രമുഖ വാണിജ്യ ഹബ്ബുകളില്‍ വാഹനം പ്രദര്‍ശനം നടത്തും. ഷ്നൈഡറിന്റെ സമഗ്ര ഉത്പന്ന ശേഖരം പ്രദര്‍ശിപ്പിക്കുന്നതിനുപുറമെ, സുരക്ഷ, സുസ്ഥിരത എന്നിവയുടെ പ്രാധാന്യത്തോക്കുറിച്ച് ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുവാനും റോഡ്ഷോ ലക്ഷ്യമിടുന്നു.
ചില്ലറവില്പ്പനക്കാര്ക്കു പുറമേ ഇലക്ട്രിക്കല്‍ വിപണി ശൃംഖലയിലെ പ്രധാനപ്പെട്ട വിഭാഗമായ ഇലക്ട്രീഷന്മാരുമായും ആശയവിനിമയം നടത്താനും കമ്പനി ഈ പ്രചാരണപരിപാടിയില്‍ ഉദ്ദേശിക്കുന്നു. ഈ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ (സ്മാര്‍ട്ട് ഹോം) ഇവര്‍ക്കു മനസിലാക്കിക്കൊടുക്കുവാനും അതില്‍ പരിശീലനം നല്കുവാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.