ഫ്രാങ്ക്ളിൻ ടെമ്പിൾടണിനോട് 9122 കോടി നൽകാൻ സുപ്രീം കോടതി
20 ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം നൽകണം , നിർത്തലാക്കിയ ആറു പദ്ധതികൾ ആണ് കാരണം
ന്യൂ ഡൽഹി: ആറു പദ്ധതികൾ നിർത്തലാക്കിയത്തിന് പ്രമുഖ കമ്പനി ആയ ഫ്രാങ്ക്ളിൻ ടെമ്പിൾടണിനോട് 9122 കോടി രൂപ നിക്ഷേപകർക്ക് നൽകണം എന്നു സുപ്രീം കോടതി.
നിർത്തലാക്കിയ ആറു പദ്ധതികൾ ആണ് കാരണം. യൂണിറ്റ് ഹോൾഡർമാർക്ക് 20 ദിവസത്തിനുള്ളിൽ പണം നൽകണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ആയിരുന്നു ആറു സ്കീമുകൾ കമ്പനി നിർത്തിയത്.
ജസ്റ്റിസുമാരായ അബ്ദുൽ നസീറും സഞ്ജീവ് ഖന്നയും അടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. ഏപ്രിലിൽ നിർത്തലാക്കിയതിന് ശേഷം ആറു പദ്ധതികളിലുമായി 14,391 കോടി രൂപ ലഭിച്ചിരുന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു.
മച്ചൂരിറ്റിസ്, പ്രി പേയ്മെന്റ്, കൂപ്പൻ പേയ്മെന്റ് എന്നിവയിലൂടെ ആയിരുന്നു തുക ലഭിച്ചത്.
ആറു ഡെറ്റ് മ്യൂച്ചൽ ഫണ്ടുകൾ നിർത്തലാക്കുന്നതായി ഏപ്രിൽ 23നാണ് കമ്പനി വ്യക്തമാക്കിയത്.