സാംസംഗ് ഗാലക്‌സി എം02 അവതരിപ്പിച്ചു
എച്ച്ഡി പ്ലസ് റെസലൂഷന്‍ സഹിതം 6.5 ഇഞ്ച് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ, 5 എംപി സെല്‍ഫി കാമറയ്ക്കായി വാട്ടര്‍ഡ്രോപ്പ് നോച്ച് എന്നിവ പ്രത്യേകതകളാണ്
ന്യൂഡെല്‍ഹി: സാംസംഗ് ഗാലക്‌സി എം02 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എച്ച്ഡി പ്ലസ് റെസലൂഷന്‍ സഹിതം 6.5 ഇഞ്ച് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ, 5 എംപി സെല്‍ഫി കാമറയ്ക്കായി വാട്ടര്‍ഡ്രോപ്പ് നോച്ച് എന്നിവ പ്രത്യേകതകളാണ്. ഗാലക്‌സി എം02എസ് ജനുവരിയില്‍ പുറത്തിറക്കിയിരുന്നു.
2 ജിബി റാം/ 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയാണ് വില. പരിമിതകാലത്തേക്ക് 6,799 രൂപയില്‍ ലഭിക്കും. 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് വേരിയന്റിന് വില വെളിപ്പെടുത്തിയിട്ടില്ല. മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
കറുപ്പ്, നീല, ചുവപ്പ്, ചാര നിറങ്ങളില്‍ സാംസംഗ് ഗാലക്‌സി എം02 ലഭിക്കും.
ആമസോണിലും സാംസംഗ് ഇന്ത്യാ വെബ്‌സൈറ്റിലും ഫെബ്രുവരി ഒമ്പത് മുതല്‍ ലഭിക്കും.
നല്ല ഗ്രിപ്പ് ലഭിക്കുംവിധമാണ് സ്മാര്‍ട്ട്‌ഫോണിന്റെ പിറകിലെ പാനല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുകളിലെ ഇടതു മൂലയില്‍ ഇരട്ട കാമറ സംവിധാനം കാണാം. 13 എംപി പ്രൈമറി കാമറ, 2 എംപി മാക്രോ കാമറ എന്നിവ കൂടാതെ എല്‍ഇഡി ഫ്‌ളാഷ് കൂടി നല്‍കി.
മീഡിയടെക് എംടി6739ഡബ്ല്യു ചിപ്പ്‌സെറ്റാണ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കി വണ്‍ യുഐ ഉപയോഗിക്കുന്നു.
9.1 എംഎം കനം, 206 ഗ്രാം ഭാരം എന്നിവയോടെയാണ് സാംസംഗ് ഗാലക്‌സി എം02 വരുന്നത്. മൈക്രോ യുഎസ്ബി പോര്‍ട്ട് വഴി 5,000 എംഎഎച്ച് ബാറ്ററി ചാര്‍ജ് ചെയ്യാം.