Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

7268 കോടി രൂപയുടെ പ്രീമിയം ശേഖരണ നേട്ടവുമായി എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

1 min read

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2025 ജൂണ്‍ 30-ന് അവസാനിച്ച കാലയളവില്‍ 7268 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം ശേഖരിച്ചു. 2024 ജൂണ്‍ 30-ന് അവസാനിച്ച കാലയളവില്‍ ഇത് 7033 കോടി രൂപയായിരുന്നു. പരിരക്ഷാ വിഭാഗത്തിനു നല്‍കുന്ന ശ്രദ്ധയെ പ്രതിഫലിപ്പിക്കും വിധം 980 കോടി രൂപയുടെ പുതിയ ബിസനസ് പ്രീമിയവും 2025 ജൂണ്‍ 30-ന് അവസാനിച്ച കാലയളവില്‍ നേടിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ധനവോടെ 594 കോടി രൂപയുടെ അറ്റാദായവും ജൂണ്‍ 30-ന് അവസാനിച്ച കാലയളവില്‍ എസ്ബിഐ ലൈഫ് രേഖപ്പെടുത്തിയിട്ടുണ്ട്.

  കെടിഎമ്മിന്‍റെ പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ആഗസ്റ്റ് 14ന്
Maintained By : Studio3