December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

24 മണിക്കൂര്‍ കോണ്‍ടാക്ട് സെന്ററുമായി എസ്ബിഐ ലൈഫ്

കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ബൗണ്ട് കോണ്‍ടാക്ട് കേന്ദ്രത്തിനു തുടക്കം കുറിച്ചു. ഇത്തരത്തിലെ കേന്ദ്രത്തിനു തുടക്കം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി ഇതോടെ എസ്ബിഐ ലൈഫ് മാറി. 18002679090 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സൗകര്യപ്രദമായ സമയത്തു വിളിക്കാനാവും. ഉപഭോക്താക്കളുടെ ഇന്‍ഷൂറന്‍സ് സംബന്ധിയായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും തല്‍സമയ പരിഹാരം നല്‍കാന്‍ ഈ 24 മണിക്കൂര്‍ കേന്ദ്രം വഴിയൊരുക്കുമെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ മഹേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3