November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദി അറേബ്യയുടെ നാലാംപാദ ജിഡിപിയില്‍ 3.9 ശതമാനം ഇടിവ് 

1 min read

അതേസമയം കഴിഞ്ഞ വര്‍ഷം മൂന്നാംപാദത്തെ അപേക്ഷിച്ച് ജിഡിപി 2.5 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്

റിയാദ്: കഴിഞ്ഞ വര്‍ഷം നാലാംപാദത്തില്‍ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) മുന്‍വവര്‍ഷത്തെ അപേക്ഷിച്ച് 3.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം മൂന്നാംപാദവുമായി താരതമ്യം െചയ്യുമ്പോള്‍ അവസാന പാദത്തില്‍ ജിഡിപി 2.5 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്. 2020 അവസാനത്തോടെ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ നിന്നും രാജ്യം കരകയറിത്തുടങ്ങിയതിന്റെ സൂചനയാണ് ജിഡിപിയില്‍ പ്രതിഫലിച്ചത്.

2019ലെ നാലാംപാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇന്ധന മേഖലയില്‍ 8.5 ശതമാനവും എണ്ണ-ഇതര മേഖലയില്‍ 0.8 ശതമാനവും സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടതായി സൗദി അറേബ്യയിലെ ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. അതേസമയം മൂന്നാംപാദത്തെ അപേക്ഷിച്ച് ഈ രണ്ട് മേഖലകളിലും നാലാംപാദത്തില്‍ യഥാക്രമം 2.6 ശതമാനം, 2.4 ശതമാനം വീതം വളര്‍ച്ചയുണ്ടായി. അന്താരാഷ്ട്ര വ്യാപാര മേഖല വളരെ വേഗം വളര്‍ച്ച വീണ്ടെടുത്താണ് ഈ അഭിവൃദ്ധിക്ക് കാരണം. മൂന്നാംപാദത്തിലെ 7.9 ശതമാനം തകര്‍ച്ചയ്ക്ക് ശേഷം നാലാംപാദത്തില്‍ സൗദിയുടെ ഉല്‍പ്പന്ന, സേവന ഇറക്കുമതിയില്‍ 21.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം മൂന്നാംപാദത്തിലെ 6.5 ശതമാനം തകര്‍ച്ചയ്ക്ക് ശേഷം കയറ്റുമതിയിലും 3.7 ശതമാനം വളര്‍ച്ചയുണ്ടായി.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

പകര്‍ച്ചവ്യാധി പ്രതിസന്ധിയുടെ ഔന്നിത്യത്തില്‍ നിന്നും എണ്ണ-ഇതര മേഖല പതുക്കെ വീണ്ടെടുപ്പ് ആരംഭിച്ചുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലെ ചീഫ് ഇക്കോണമിസ്റ്റായ മോണിക്ക മാലിക് പറഞ്ഞു. 2020 അവസാനത്തോടെ രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയും സമ്പദ് വ്യവസ്ഥ ഭാഗികമായി തുറന്ന് കൊടുക്കുകയും ചെയ്തിരുന്നു. സൗദിയുടെ നിക്ഷേപക പരിപാടികളാണ് വളര്‍ച്ചയ്ക്ക് വേഗം പകര്‍ന്നതെന്ന് മോണിക്ക പറഞ്ഞു. സോവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫിന്റെ പിന്തുണയോടെ വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കാണ് സൗദി തുടക്കമിട്ടിരിക്കുന്നത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യയും എണ്ണക്കയറ്റുമതി രാജ്യങ്ങളും സഖ്യകക്ഷികളും ചേര്‍ന്ന ഒപെക് പ്ലസിലെ മറ്റംഗങ്ങളും 2017 ജനുവരി മുതല്‍ എണ്ണവില വര്‍ധന ലക്ഷ്യമിട്ട് ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കുകയാണ്. ഏപ്രിലിലും ഉല്‍പ്പാദനം കാര്യമായി വെട്ടിച്ചുരുക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ തുടര്‍ന്ന് പല സാമ്പത്തിക വിദഗ്ധരും സൗദിയുടെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ചിരുന്നു.

Maintained By : Studio3