December 6, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 സാംസംഗ് ക്യു സീരീസ്, എ സീരീസ്, എസ് സീരീസ് സൗണ്ട്ബാറുകള്‍ അവതരിപ്പിച്ചു

മികച്ച ശബ്ദാനുഭവം സമ്മാനിക്കുന്ന ലോകത്തെ ആദ്യ 11.1.4 ചാനല്‍ സൗണ്ട്ബാര്‍ ഇതില്‍ ഉള്‍പ്പെടുന്നു  

ന്യൂഡെല്‍ഹി: സാംസംഗ് ക്യു സീരീസ്, എ സീരീസ്, എസ് സീരീസ് 2021 സൗണ്ട്ബാര്‍ ലൈനപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ശബ്ദാനുഭവം സമ്മാനിക്കുന്ന ലോകത്തെ ആദ്യ 11.1.4 ചാനല്‍ സൗണ്ട്ബാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ‘ക്യു സിംഫണി’ സാങ്കേതികവിദ്യ ലഭിച്ചതാണ് ക്യു സീരീസ് സൗണ്ട്ബാറുകള്‍. 3ഡി ശബ്ദം നല്‍കുന്നതിന് സാംസംഗ് ക്യുഎല്‍ഇഡി ടിവിയില്‍ നിന്നുള്ള ഓഡിയോ തുടര്‍ച്ചയായി സിങ്ക് ചെയ്യും. ‘സ്‌പേസ്ഫിറ്റ് സൗണ്ട്’ എന്ന പുതിയ ഫീച്ചര്‍ സൗണ്ട്ബാറുകളില്‍ നല്‍കി. നിങ്ങളുടെ ടിവി സ്ഥാപിച്ച സ്ഥലം വിശകലനം ചെയ്യുകയും നിങ്ങളുടെ നിശ്ചിത സ്ഥലത്തിന് മാത്രമായി പ്രത്യേക ശബ്ദാനുഭവം സമ്മാനിക്കുകയും ചെയ്യും. മികച്ച ശബ്ദ നിലവാരത്തിനായി ‘എന്‍ഹാന്‍സ്ഡ് ഡോള്‍ബി ആറ്റ്‌മോസ്’ സപ്പോര്‍ട്ട് സഹിതമാണ് എല്ലാ സൗണ്ട്ബാറുകളും വരുന്നത്.

  സുരക്ഷിതമായ ജലം, ജലസംരക്ഷണം, ആരോഗ്യകരമായ സമൂഹം.. ഇത് സുജലം ഭാരത്...

ക്യു950എ, ക്യു900എ, ക്യു800എ, ക്യു600എ എന്നീ നാല് മോഡലുകളാണ് ക്യു സീരീസില്‍ ഉള്‍പ്പെടുന്നത്. യഥാക്രമം 1,47,990 രൂപയും 1,11,990 രൂപയും 61,990 രൂപയും 43,990 രൂപയുമാണ് വില. സാംസംഗ് എ സീരീസിന്റെ ഭാഗമായി വിപണിയിലെത്തുന്നത് എ670, എ550, എ450 എന്നീ മോഡലുകളാണ്. യഥാക്രമം 47,990 രൂപയും 33,990 രൂപയും 27,990 രൂപയുമാണ് വില. സാംസംഗ് എസ് സീരീസിന്റെ ഭാഗമായ എസ്61എ സൗണ്ട്ബാര്‍ മോഡലിന് 47,990 രൂപയാണ് വില.

സാംസംഗിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോര്‍, സാംസംഗ് ഷോപ്പ്, തെരഞ്ഞെടുത്ത സാംസംഗ് സ്മാര്‍ട്ട് പ്ലാസകള്‍ എന്നിവിടങ്ങളില്‍ ഈ എല്ലാ മോഡലുകളും ലഭിക്കും. എല്ലാ സൗണ്ട്ബാര്‍ മോഡലുകള്‍ക്കും 12 മാസ വാറന്റി ഉണ്ടായിരിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

  ഹഡില്‍ ഗ്ലോബല്‍ ഏജന്‍റിക് എഐ ഹാക്കത്തോണിന് അപേക്ഷിക്കാം 
Maintained By : Studio3