December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയല്‍മി എക്‌സ്7, എക്‌സ്7 പ്രോ വിപണിയില്‍

1 min read

എക്‌സ്7 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ പിറകില്‍ ക്വാഡ് കാമറ സംവിധാനമാണ് നല്‍കിയതെങ്കില്‍ എക്‌സ്7 മോഡലിന് ലഭിച്ചത് ട്രിപ്പിള്‍ കാമറ സംവിധാനമാണ്


റിയല്‍മി എക്‌സ്7 പ്രോ 5ജി, റിയല്‍മി എക്‌സ്7 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5ജി സപ്പോര്‍ട്ട് ലഭിച്ച ഇരു ഫോണുകള്‍ക്കും കരുത്തേകുന്നത് മീഡിയടെക് ഡൈമന്‍സിറ്റി എസ്ഒസിയാണ്. റിയല്‍മി എക്‌സ്7 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ പിറകില്‍ ക്വാഡ് കാമറ സംവിധാനമാണ് നല്‍കിയതെങ്കില്‍ എക്‌സ്7 മോഡലിന് ലഭിച്ചത് ട്രിപ്പിള്‍ കാമറ സംവിധാനമാണ്. ഇരു ഫോണുകളുടെയും മുന്നില്‍ സിംഗിള്‍ സെല്‍ഫി ഷൂട്ടര്‍ നല്‍കി. ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചതില്‍നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ റിയല്‍മി എക്‌സ്7.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

റിയല്‍മി എക്‌സ്7 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 8ജിബി/128 ജിബി എന്ന ഏക വേരിയന്റിന് 29,999 രൂപയാണ് വില. ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. അതേസമയം, 6 ജിബി/128 ജിബി, 8 ജിബി/128 ജിബി എന്നീ രണ്ട് വേരിയന്റുകളില്‍ റിയല്‍മി എക്‌സ്7 5ജി ലഭിക്കും. യഥാക്രമം 19,999 രൂപയും 21,999 രൂപയുമാണ് വില. നെബ്യൂല, സ്‌പേസ് സില്‍വര്‍ എന്നിവയാണ് ഈ മോഡലിന്റെ കളര്‍ ഓപ്ഷനുകള്‍.

ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫഌപ്കാര്‍ട്ട്, റിയല്‍മി.കോം, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ റിയല്‍മി എക്‌സ്7 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിക്കും. റിയല്‍മി എക്‌സ്7 വിറ്റുതുടങ്ങുന്നത് ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 12 മണിക്കാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഇതോടൊപ്പം, ഫഌപ്കാര്‍ട്ട് സ്മാര്‍ട്ട് അപ്‌ഗ്രേഡ്, റിയല്‍മി അപ്‌ഗ്രേഡ് പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, റിയല്‍മി എക്‌സ്7 സീരീസിലെ രണ്ട് ഫോണുകളും ഇപ്പോള്‍ വാങ്ങുമ്പോള്‍ ആകെ വിലയുടെ 70 ശതമാനം നല്‍കിയാല്‍ മതി. ബാക്കി ഒരു വര്‍ഷത്തിനുശേഷം മാത്രം.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റിയല്‍മി എക്‌സ്7 പ്രോ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ റിയല്‍മി യുഐയിലാണ്. 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ ഡൈമന്‍സിറ്റി 1000+ എസ്ഒസിയാണ് കരുത്തേകുന്നത്. മാലിജി77 ഗ്രാഫിക്‌സ് പ്രൊസസര്‍ നല്‍കി.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന റിയല്‍മി എക്‌സ്7 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 അധിഷ്ഠിത റിയല്‍മി യുഐയിലാണ്. റിയല്‍മി യുഐ 2.0 അപ്‌ഡേറ്റ് ഉടനെ ലഭിക്കും. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ലഭിച്ചു. മീഡിയടെക് ഡൈമന്‍സിറ്റി 800യു 5ജി എസ്ഒസി, മാലി ജി57 എംസി3 ജിപിയു എന്നിവ കരുത്തേകുന്നു.

Maintained By : Studio3