September 11, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയല്‍മി ബഡ്‌സ് 2 നിയോ വയേര്‍ഡ് ഇയര്‍ഫോണുകള്‍ പുറത്തിറക്കി

വില 499 രൂപ. റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഓഫ്‌ലൈന്‍ ചാനലുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും  

ന്യൂഡെല്‍ഹി: റിയല്‍മി ബഡ്‌സ് 2 നിയോ വയേര്‍ഡ് ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 499 രൂപയാണ് വില. റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഓഫ്‌ലൈന്‍ ചാനലുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. വില്‍പ്പന ആരംഭിച്ചു. ഇതോടെ ഇന്ത്യയില്‍ റിയല്‍മി തങ്ങളുടെ ഓഡിയോ ഉല്‍പ്പന്ന നിര വിപുലീകരിച്ചു.

11.2 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ലഭിച്ചതാണ് റിയല്‍മി ബഡ്‌സ് 2 നിയോ. ഡീപ്പ് ബാസ് സമ്മാനിക്കും. മ്യൂസിക്, കോളിംഗ് എന്നിവ നിയന്ത്രിക്കുന്നതിന് ഇന്‍ ലൈന്‍ ബട്ടണ്‍ നല്‍കി. 3.5 എംഎം ജാക്ക്, വ്യക്തമായ കോളിംഗ് അനുഭവത്തിന് ഹൈ ഡെഫനിഷന്‍ ഇന്‍ബില്‍റ്റ് മൈക്രോഫോണ്‍ എന്നിവ സവിശേഷതകളാണ്.

  മത്സ്യമേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷിതിജ് 2.0

കറുപ്പ്, നീല എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ബാസ് ഹെവി പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതാണ് ഇയര്‍ഫോണുകളെന്ന് റിയല്‍മി അവകാശപ്പെട്ടു. ഇന്‍ ലൈന്‍ മൈക്രോഫോണ്‍ ലഭിച്ചതും ഒരു മീറ്റര്‍ നീളമുള്ളതുമാണ് കേബിള്‍.

റിയല്‍മി ബഡ്‌സ് 2 നിയോ പുറത്തിറക്കിയതോടെ ഇപ്പോള്‍ കമ്പനിയുടെ വയേര്‍ഡ് ഇയര്‍ഫോണുകളുടെ എണ്ണം മൂന്നായി വര്‍ധിച്ചു. റിയല്‍മി ബഡ്‌സ് ക്ലാസിക് (399 രൂപ), റിയല്‍മി ബഡ്‌സ് 2 (599 രൂപ) എന്നിവയാണ് ആദ്യ രണ്ട് മോഡലുകള്‍.

നെക്ക്ബാന്‍ഡ് വിഭാഗത്തില്‍ 1,799 രൂപ വില വരുന്ന റിയല്‍മി ബഡ്‌സ് വയര്‍ലെസ് ലഭ്യമാണ്. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ വിഭാഗത്തില്‍ റിയല്‍മി ബഡ്‌സ് ക്യു2 (2499 രൂപ), റിയല്‍മി ബഡ്‌സ് എയര്‍ 2 (3299 രൂപ), റിയല്‍മി എയര്‍ പ്രോ (4999 രൂപ), റിയല്‍മി ബഡ്‌സ് വയര്‍ലെസ് പ്രോ (3999 രൂപ) എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍.

  മത്സ്യമേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷിതിജ് 2.0

ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ വിഭാഗത്തില്‍ റിയല്‍മി ബഡ്‌സ് ക്യു (1799 രൂപ), റിയല്‍മി ബഡ്‌സ് എയര്‍ നിയോ (2499 രൂപ), റിയല്‍മി ബഡ്‌സ് എയര്‍ (3999 രൂപ) എന്നിവയാണ് വില്‍ക്കുന്നത്.

Maintained By : Studio3